മുസ്‌ലിം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി; കൊച്ചിയിൽ താമസ സൗകര്യം ലഭിക്കാത്തതിനെ കുറിച്ച് സംവിധായിക

ratheena
SHARE

പലകാരണങ്ങളാൽ കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി സംവിധായിക രതീന. ഭർത്താവ് കൂടെയില്ലാത്ത മുസ്‌ലിം വിഭാഗത്തിൽപ്പെട്ട വനിത, സിനിമയിൽ ജോലി ചെയ്യുന്നു എന്ന കാരണങ്ങൾ പറഞ്ഞാണ് ഫ്ലാറ്റ് നിഷേധിക്കുന്നതെന്നും രതീന പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രതീന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. ജോലി ചെയ്യുന്ന ഒരു സ്ത്രീ എന്ന നിലയിൽ പൊതുസമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചാണ് അവർ പറയുന്നത്. 

സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീ എന്ന നിലയിൽ മുൻപും ഫ്ലാറ്റ് നിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ ഭർത്താവ് കൂടെയില്ല. 7 വയസ്സുള്ള കുട്ടിയുണ്ട് എന്നീ കാരണങ്ങൾ പറഞ്ഞാണ് താമസസ്ഥലം നിഷേധിക്കുന്നതെന്നും രതീന വ്യക്തമാക്കി.

രതീനയുടെ കുറിപ്പിന്റെ പൂർണ രൂപം

 "റത്തീന ന്ന് പറയുമ്പോ??" 

"പറയുമ്പോ? " 

മുസ്ലിം അല്ലല്ലോ ല്ലേ?? "

"യെസ് ആണ്...'

" ഓ, അപ്പൊ  ബുദ്ധിമുട്ടായിരിക്കും  മാഡം!"

കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല.  ഇത്തവണ പുതുമ തോന്നിയത് 

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല  എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! 

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്

ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി

സിനിമായോ, നോ നെവർ

അപ്പോപിന്നെ മേൽ പറഞ്ഞ 

എല്ലാം കൃത്യമായി തികഞ്ഞ  എനിക്കോ?! .. 

"ബാ.. പോവാം ...." 

---

Not All Men ന്ന് പറയുന്ന പോലെ  Not all landlords എന്ന് പറഞ്ഞു  നമ്മക്ക് ആശ്വസിക്കാം...

English Summary: Director Ratheena' Post Viral In Social Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA