ഭർത്താവിന്റെ അറുത്തെടുത്ത തല പൊലീസ് സ്റ്റേഷനിലെ മേശപ്പുറത്ത് വച്ച് സ്ത്രീ ; ഞെട്ടി ഉദ്യോഗസ്ഥർ

knife-murder
SHARE

കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവിന്റെ കഴുത്തറുത്തു കൊന്ന ഭാര്യ തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആന്ധ്രയിലെ ചിറ്റൂരിലാണ് സംഭവം. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് സ്ത്രീ പൊലീസ് സ്റ്റേഷനിൽ എത്തിയത്. 53 വയസ്സുള്ള ഭശ്യാം രവിചന്ദറാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇവരുടെ കുടുംബവീട്ടിൽ നിന്നാണ് രവിചന്ദറിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. തിരുപ്പതിയിൽ നിന്നും 10 കിലോമീറ്റർ അകലെ റെനിഗുണ്ടയിലാണ് സംഭവം. ഇവർക്ക് 20 വയസ്സുള്ള മകനുണ്ട്. റെനിഗുണ്ടയിലെ പൊലീസ് ലൈൻസ് സ്ട്രീറ്റിലാണ് ഇവർ താമസിക്കുന്നത്. 

ഭർത്താവിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നു. വ്യാഴാഴ്ച ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവർതമ്മിൽ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ല. വസുന്ധര കത്തി ഉപയോഗിച്ച് ഭർത്താവിനെ കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തിയ വസുന്ധര ഇത് മേശപ്പുറത്തു വച്ചു. അറുത്തെടുത്ത തല കണ്ടപ്പോൾ ‍ഞെട്ടിയതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം രവിചന്ദറിന്റെ ശരീരം ബന്ധുക്കൾക്കു വിട്ടുനൽകി. 

English Summary: Andhra woman beheads husband, surrenders with head in bag

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA