ചോറിനു മുകളിൽ കറി ഒഴിക്കരുത്; തീൻമേശ മര്യാദ പങ്കുവച്ച യുവതിക്ക് വിമർശനം; വൈറലായി വിഡിയോ

viral-table
SHARE

തീന്‍മേശയിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് നമ്മൾ എപ്പോഴും കേൾക്കുന്നാതാണ്. എങ്ങനെ ഇരിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം എന്നെല്ലാം പല സന്ദർഭങ്ങളിലും കേട്ടുകാണും. ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള ഉപദേശങ്ങൾ നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. ഇപ്പോൾ  ഭക്ഷണം കഴിക്കേണ്ട രീതികളെ കുറിച്ച് പറഞ്ഞ ഒരു യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മല്ലിക കൗർ എന്ന യുവതിയുടെതാണ് വിഡിയോ. 

എന്നാൽ തീൻമേശയിലെ മര്യാദകളെ കുറിച്ചുള്ള മല്ലികയുടെ വി‍ഡിയോക്ക് വലിയ വിമർശനമാണ് ഉയർന്നത്. ഈ രീതി അൽപം കടന്നുപോയെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ചു പറയുകയാണ് യുവതി. 

ഒരു പാത്രത്തിൽ ചോറുമായിരിക്കുന്ന യുവതിയില്‍ നിന്നുമാണ് വിഡിയോ തുടങ്ങുന്നത്. ചോറിനു മുകളിൽ കറിയൊഴിത്ത് അതുപോലെ ചെയ്യരുതെന്നാണ് യുവതി പറയുന്നത്. പാത്രത്തിന് ഒരു വശത്ത് കറി വച്ചതിനു ശേഷം ഓരോ തവണയും കറിയെടുത്ത് ചോറിൽ ചേർത്തു കഴിക്കുന്നതാണ് ശരിയായ രീതിയെന്നും മല്ലിക പറയുന്നു. തൈര് മറ്റുകറികൾക്കൊപ്പം ചേർത്തു കഴിക്കുന്ന ശീലം ശരിയല്ലെന്നും മല്ലിക പറയുന്നു. ഇത് ചിലപ്പോൾ ചുറ്റുമിരിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും അതുകൊണ്ട് പ്രത്യേകം കഴിക്കണമെന്നും യുവതി പറയുന്നു. 

വിഡിയോക്ക് താഴെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം ഒരു രീതി ഇതുവരെ കണ്ടിട്ടില്ലെന്നാണ് പലരുടെയും കമന്റുകൾ. സ്വന്തം രുചിക്കനുസരിച്ചാണ് ഭക്ഷണം കഴിക്കേണ്ടതെന്നു പറയുന്നവരും ഉണ്ട്. 

English Summary: Woman gives etiquette tips on how to eat desi food in viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA