സ്കാനിങ് റിപ്പോർട്ട് എന്നെ തിരുത്തി; മദ്യപാനം നിര്‍ത്തിയെന്ന് ബെല്ല ഹദീദ്

bella
SHARE

ലോകമാകെ ആരാധകരുള്ള സൂപ്പർ മോഡലാണ് ബെല്ല ഹദീദ്. ഇപ്പോൾ മദ്യം പൂർണമായും ഒഴിവാക്കിയതിനെ കുറിച്ചു പറയുകയാണ് ബെല്ല. 25 വയസ്സുകാരിയായ മോഡൽ ആറുമാസം മുൻപാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ നിർബന്ധിതയായതെന്നും വ്യക്തമാക്കി. അടുത്തിടെ നടത്തിയ ഒരു സ്കാനിങ്ങിൽ തെളിഞ്ഞ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും ബെല്ല ഹദീദ് വ്യക്തമാക്കി. 

മദ്യം തലച്ചോറിനെ സാരമായി ബാധിച്ചതായും ഇനി മദ്യപിച്ചാൽ അപകടമാണെന്ന് ഡോക്ടർ വെളിപ്പെടുത്തിയതായും അവർ വ്യക്തമാക്കി. ‘മദ്യപാനത്തിൽ ഞാന്‍ സന്തോഷം കണ്ടെത്തിയിരുന്നു. തുടങ്ങിയ കാലം മുതൽ മദ്യത്തിൽ ഞാൻ ആശ്വാസം കണ്ടെത്തി. നിങ്ങൾക്കറിയുമോ രാത്രികാലങ്ങളി‍ൽ പുറത്തിറങ്ങാൻ സാധിക്കാതെ റൂമിൽ തന്നെ മദ്യത്തിന് അടിമയായി ചിലവഴിച്ചിട്ടുണ്ട്. എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ലായിരുന്നു.’– ബെല്ല  വ്യക്തമാക്കി. ഒരു ഫാഷൻ മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു ബെല്ലയുടെ പ്രതികരണം. 

തലച്ചോറിനെ എങ്ങനെയാണ് മദ്യം ബാധിച്ചതെന്നും ബെല്ല തുറന്നു പറഞ്ഞു. ‘മദ്യം കഴിക്കുന്നതിലൂടെ എനിക്കു മാനസിക പ്രശ്നങ്ങളുണ്ടാക്കി. പുലർച്ചെ മൂന്നുമണിക്കു പോലും അമിതോത്കണ്ഠ കാരണം ഞാൻ ഞെട്ടിയുണർന്നിരുന്നു. മാനസിക പ്രശ്നങ്ങൾ എന്നെ ബാധിച്ചപ്പോൾ മദ്യത്തിന്റെ അമിത ഉപയോഗമാണ് ഇതിനു കാരണെന്നു വ്യക്തമായി’– ബെല്ല പറഞ്ഞു. 

നേരത്തെ വിഷാദരോഗത്തിന് അടിമയായ സമയത്തെ ചിത്രങ്ങളും ബെല്ല പങ്കുവച്ചിരുന്നു. ഇത് തന്റെ ജീവിതത്തിലെ ചില സമയങ്ങളായിരുന്നു എന്ന കുറിപ്പോടെയായിരുന്നു ബെല്ല ചിത്രങ്ങൾ പങ്കുവച്ചത്. ‘ചില കെമിക്കലുകളുടെ ബാലൻസ് തെറ്റലാണ് മാനസിക ബുദ്ധിമുട്ടുകളായി കാണിക്കുന്നത്. ഉത്കണ്ഠയും സഹായിക്കാനാരും ഇല്ലെന്ന ചിന്തയും ആദ്യം വലിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങളുണ്ടാക്കും. അക്കാലം റോളർ കോസ്റ്ററിൽ പായുന്നതു പോലെയായിരുന്നു. വഴിയിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാകാം. നിരവധി കയറ്റിറക്കങ്ങളും ഉണ്ടാകാം. എന്നാൽ ഇതിനെല്ലാം അവസാനം ആ റോളർകോസ്റ്റർ ശരിയായ പോയിന്റിൽ എത്തിച്ചേരും’– ബെല്ല വ്യക്തമാക്കി. 

English Summary: Bella Hadid quits drinking alcohol. Here's what she said

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA