ADVERTISEMENT

അനുഷ്ക ശർമയ്ക്കൊപ്പം ഐപിഎൽ കാണുന്ന വിഡിയോ പങ്കുവച്ച് യുവതി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡെൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം അനുഷ്കയ്ക്കൊപ്പം ഗാലറിയിൽ ഇരുന്ന് കാണുന്ന വിഡിയോയാണ് യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. രവീണ അഹൂജ എന്ന യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ഗാലറിയിൽ അനുഷ്ക ശർമയ്ക്കു സമീപം യുവതി നിൽക്കുന്നതും ഭക്ഷണം കഴിക്കുന്നതും സെൽഫി എടുക്കുന്നതും വിഡിയോയിൽ കണാം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി അനുഷ്ക കയ്യടിക്കുന്നതും വിഡിയോയിലുണ്ട്. അനുഷ്കയുടെ ഭർത്താവ് വിരാട് കോലിയായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ ക്യാപ്റ്റൻ. 

‘ജീവിതത്തിൽ ആദ്യമായാണ് ഒരു ലൈവ് മാച്ച് കാണാൻ ഞാൻ സ്റ്റേഡിയത്തിൽ എത്തുന്നത്. അത് എനിക്ക് ഏറ്റവും മനോഹരമായ അനുഭവമാണ് സമ്മാനിച്ചത്.’– എന്ന കുറിപ്പോടെയാണ് രവീണ അഹൂജ വിഡിയോ പങ്കുവച്ചത്.പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ 1 മില്യനിൽ അധികം പേർ വിഡിയോ കാണുകയും കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്തു. രവീണയ്ക്കു ലഭിച്ച അസുലഭ അവസരം എന്നായിരുന്നു മിക്കവരുടെയും കമന്റ്. 

ദൈവമേ, ചിലര്‍ എത്ര ഭാഗ്യവാന്മാരാണ് എന്നായിരുന്നു രവീണയുടെ വിഡിയോയ്ക്ക് ഒരു ആരാധകരന്റെ കമന്റ്. അസൂയ അതിന്റെ പാരമ്യത്തിലാണെന്നാണ് മറ്റൊരാൾ കുറിച്ചത്. നിങ്ങൾ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവളാണെന്നും കമന്റുകൾ എത്തി. ഏപ്രിൽ പതിനാറിനു നടന്ന മാച്ചിൽ നിന്നുള്ളതാണ് വിഡിയോ. ഈ കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ 16 റൺസിനു പരാജയപ്പെടുത്തിയിരുന്നു. 

English Summary: Woman Posts Video Of Watching IPL Match With Anushka Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com