തെരുവില്‍ വനിതാ മനുഷ്യ ബോംബ്; നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

women-bomb
SHARE

ശരീരത്തിൽ ബോംബു കെട്ടിവച്ച് തെരുവിലിറങ്ങിയ സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാൻ വിഘടനവാദി സംഘത്തിലെ അംഗമായ സ്ത്രീയാണ് മനുഷ്യ ബോബായി എത്തിയത്. ആക്രമണത്തില്‍ 3 ചൈനീസ് ഉദ്യോഗസ്ഥരടക്കം നാലുപേർ കൊല്ലപ്പെട്ടതായി കറാച്ചി പൊലീസ് അറിയിച്ചു. 

ചൈനക്കെതിരെ കറാച്ചിയിൽ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ബലൂച് ലിബറേഷൻ ആർമി എന്ന സംഘടന അറിയിച്ചു. സംഘടനാ വക്താവ് ജീയാന്ത് ബലോച് ടെലഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വനിതാ പോരാളിയാണ് കൃത്യം ചെയ്തതെന്നും  സംഘടനാ ഭാരവാഹികൾ അറിയിച്ചു. 

ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിഘടനവാദികൾക്കു നേരെ ചൈനീസ് ഉദ്യോഗസ്ഥർ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. അതിര്‍ത്തി ലക്ഷ്യമിട്ട് വലിയ സംരംഭങ്ങൾക്കുള്ള നീക്കം ചൈന നടത്തുന്നുണ്ട്. പ്രദേശത്തെ ഖനന നീകക്കത്തിന് വിഘടനവാദികൾ എതിരാണ്. പ്രദേശത്തിനു യാതൊരു നേട്ടവും പദ്ധതിയിലൂടെ ഇല്ലെന്നാണ് ഇവരുടെ വാദം. 

English Summary: Suicide Bomber Blows Herself Up In Karachi, 3 Chinese Killed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA