ഉറക്കത്തിനിടെ യുവതിക്ക് പൂച്ചയുടെ സ്നേഹ ചുംബനം; വൈറലായി വിഡിയോ

woman-newcat
SHARE

സ്നേഹം നിറഞ്ഞ കാഴ്ചകൾ നമ്മുടെ ഹൃദയം നിറയ്ക്കാറുണ്ട്. ഒരു പൂച്ചയ്ക്ക് അതിന്റെ ഉടമയായ യുവതിയോടുള്ള സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. ഉറക്കത്തിനിടെ ഉണർന്ന് തന്റെ പ്രിയപ്പെട്ട ഉടമയ്ക്ക് നെറ്റിയിൽ ഉമ്മ നൽകുന്ന പൂച്ചയുടെതാണ് വിഡിയോ.  

പേൾസ് റാഗ് ഡോൾസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്. ‘കുഞ്ഞു ചെകുത്താനെ നീ എത്രമാത്രം സ്നേഹമുള്ളവനാണ്. അവനും ക്ലിമന്റെനും സ്പർശനത്തിലൂടെ സ്നേഹം പങ്കുവയ്ക്കുകയാണ്.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതിക്കൊപ്പം ഉറങ്ങുകയാണ് പൂച്ച. കുറച്ചു നേരം കഴിയുമ്പോൾ പൂച്ച  ഉണർന്ന് യുവതിയെ ചുംബിക്കുന്നതു കാണാം. സംഭവം വിവരിച്ചുകൊണ്ടുള്ള കുറിപ്പും വിഡിയോയിൽ ഉണ്ട്. 

‘നോക്കു, ഉറങ്ങുന്നതിനു മുൻപ് എനിക്ക് ഉമ്മ നൽകണമെന്ന് എന്റെ പൂച്ചയ്ക്ക് അറിയാം.’– എന്നാണ് വിഡിയോയിൽ എഴുതിയിരിക്കുന്നത്. ഒരു ദിവസം മുൻപാണ് വിഡിയോ പങ്കുവച്ചത്. പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ 14000ൽ അധികംപേർ വിഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ വിഡിയോ പങ്കുവച്ചു. ഹൃദ്യമായ നിരവധി കമന്റുകളും എത്തി. 

‘യഥാർഥത്തിൽ എന്റെ പൂച്ചയും ഇങ്ങനെയാണ്, എന്റെ മുഖത്തു തലവച്ചാണ് അവൾ എന്നും ഉറങ്ങുന്നത്. അവർ വളരെ സ്നേഹമുള്ളവരാണ്, നിങ്ങൾ ഭാഗ്യമുള്ള വ്യക്തിയാണ്, കാരണം നിങ്ങളുടെ പൂച്ചയ്ക്ക് നിങ്ങളോട് അത്രയും സ്നേഹമുണ്ട്.’– എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ

English Summary: Cat forgets to kiss human before sleeping, wakes up to give her a peck. Watch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA