എനിക്കൊരു മനുഷ്യക്കുഞ്ഞിനെ വേണം: വളർത്തു മൃഗത്തോട് യുവതി; പൂച്ചയുടെ പ്രതികരണം വൈറൽ

woman-cat
SHARE

മനുഷ്യരും വളർത്തു മൃഗങ്ങളും തമ്മിലുള്ള മനോഹരമായ നിമിഷങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വളർത്തു മൃഗങ്ങളും അവരുടെ പ്രിയപ്പെട്ട മനുഷ്യരും തമ്മിലുള്ള ബന്ധം എത്രത്തോളം ഊഷ്മളമാണെന്ന് ഇത്തരം വിഡിയോകൾ നമ്മെ ഓർമിപ്പിക്കും. ഇപ്പോൾ പൂച്ചയുമൊത്തുള്ള മനോഹര വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ്് ഒരു യുവതി. 

സ്വന്തം പൂച്ചയ്ക്കൊപ്പം ഒരു യുവതി ഇരിക്കുന്നതാണ് വിഡിയോ. ഇരുവരും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തിന്റേതാണ് വിഡിയോ. യുവതി പൂച്ചയോട് സംസാരിക്കുന്നതാണ് വിഡിയോ. എന്നാൽ യുവതി സംസാരിക്കുന്ന കാര്യം പൂച്ചയ്ക്കു മനസ്സിലായി എന്നാണ് വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. പൂച്ചയുടെ ക്യൂട്ട് പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

എനിക്കൊരു മനുഷ്യക്കുഞ്ഞിനെ വേണമെന്നാണ് മടിയിലിരിക്കുന്ന പൂച്ചയോട് യുവതി ആവശ്യപ്പെടുന്നത്. ഉടൻ തന്നെ യുവതിയുടെ തോളിലേക്ക് പൂച്ച കിടക്കുന്നതും പൂച്ചയുടെ ഭാവങ്ങളും വിഡിയോയിൽ ഉണ്ട്. നീ ഒരു മനുഷ്യക്കുഞ്ഞിനെ പോലെയാണെന്ന് എനിക്കറിയാം എന്നും യുവതി പൂച്ചയോട് പറയുന്നു. dontstopmeowing എന്ന ഇൻസ്റ്റഗ്രാ പേജിലാണ് വിഡിയോ പങ്കുവച്ചത്. 1.3 മില്യന്‍ ഫോളവേഴ്സുള്ള പേജാണ് ഇത്. മൂന്നു ദിവസം മുൻപ് പങ്കുവച്ച വിഡിയോ നിരവധിപേരാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. 

English Summary: Woman tells cat she wants a human baby after all, kitty's reaction is must-watch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA