ഒരേനിറത്തിലുള്ള വസ്ത്രം ധരിച്ച് വളർത്തു നായക്കൊപ്പം വിവാഹവേദിയിൽ വധു; വൈറൽ വിഡിയോ

bride-dog
SHARE

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ദിവസങ്ങളിലൊന്നായിരിക്കും വിവാഹദിനം. ഇഷ്ടപ്പെടുന്ന എല്ലാവരും ആ ദിനം കൂടെയുണ്ടായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം വളർത്തു മൃഗങ്ങൾക്കും പ്രാധാന്യം നൽകും. വളർത്തു മൃഗങ്ങളും തങ്ങളുടെ വിവാഹത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹത്തോടെ അവരോടൊപ്പം വിവാഹ വേദിയിൽ എത്തുന്നവരും ഉണ്ട്. വിവാഹത്തിനായി ഒരുങ്ങിയ ശേഷം വധു തന്റെ നായക്കുട്ടിയെ വിവാഹത്തിനായി ഒരുക്കുന്നതാണ് വിഡിയോ. 

ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘എന്റെ മമ്മി അവളുടെ വിവാഹത്തിനായി എന്നെ ഒരുക്കുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വധുവിന്റെ ലെഹങ്കയുടെ നിറത്തിലുള്ള കോട്ടാണ് നായക്കുട്ടി ധരിച്ചിരിക്കുന്നത്. നായയുടെ മുടി ചീകുന്നതും അതിനൊപ്പം വധു വിവാഹ വേദിയിലേക്ക് എത്തുന്നതുമാണ് വിഡിയോ. 

‘എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ വിഡിയോ.’– എന്നാണ് വിഡിയോയ്ക്കു വന്ന കമന്റ്. ‘ഇതുപോലെയുള്ള റീലിനായി ഞാൻ കാത്തിരിക്കുകയാണ്. തന്റെ വളർത്തുമൃഗവുമായി അവൾ വിവാഹ വേദിയിലേക്ക് എത്തിയപ്പോഴാണ് ഈ വിഡിയോ പൂർത്തിയായത്.’– എന്നാണ് മറ്റൊരു കമന്റ്. സോഷ്യൽ മീഡിയയിൽ അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ വിഡിയോ എന്നും പലരും കമന്റ് ചെയ്തു. ദീപാന്തി എന്നാണ് വിഡിയോയിലെ വധുവിന്റെ പേര്. ഗ്ലാഡോയാണ് വളർത്തുനായ.

English Summary: Bride makes entry on her wedding with her dog wearing matching colours.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA