നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടി കുഞ്ഞ്; ഒരുകൈകൊണ്ട് തൂക്കിയെടുത്ത് അമ്മ; വൈറലായി വിഡിയോ

mother-picks
SHARE

എന്തുവിലകൊടുത്തും മക്കളുടെ ജീവൻ രക്ഷിക്കുന്നവരാണ് അമ്മമാർ. അങ്ങനെയൊരു അമ്മയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീന്തൽക്കുളത്തിൽ വീണ കുഞ്ഞിനെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരിക്കുകയാണ് അമ്മ. ഒരുനിമിഷം മാറിയിരുന്നെങ്കിൽ കുഞ്ഞ് വലിയ അപകടത്തില്‍പ്പെടുമായിരുന്നു. ഒരുകൈകൊണ്ടാണ് അമ്മ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്. 

‘ഈ വർഷത്തെ അമ്മ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. നീന്തൽക്കുളത്തിലേക്ക് ചാടിയ കുഞ്ഞിന്റെ ടീ ഷർട്ടിൽ ഞൊടിയിടയിൽ പിടിച്ചാണ് അമ്മ രക്ഷപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് വിഡിയോ. ആയിരക്കണക്കിനാളുകൾ കമന്റുകളുമായി എത്തി. ‘സൂപ്പർ അമ്മ’ എന്നാണ് സമൂഹമാധ്യമങ്ങൾ ഈ അമ്മയെ വിശേഷിപ്പിക്കുന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷിച്ച അമ്മ എന്ന രീതിയിലുള്ള കമന്റുകളും എത്തുന്നുണ്ട്. 

‘ഞാൻ അമാനുഷികയായ ഒരു സ്ത്രീ അല്ല. പക്ഷേ, എല്ലാ അമ്മമാർക്കും അമാനുഷികമായ ഒരു ശക്തിയുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവർ ചിലപ്പോൾ അമാനുഷികരാകും. അസാധ്യം എന്നായിരുന്നു വിഡിയോക്കു താഴെ വന്ന ഒരു കമന്റ്. മറ്റൊരു കമന്റ് ഇങ്ങനെ: ‘സ്പൈഡർ മാൻ യാഥാർഥ്യമാണെങ്കിലും ചിലപ്പോൾ ഒരു കുഞ്ഞിനെ ഇങ്ങനെ രക്ഷിക്കാൻ സാധിച്ചെന്നു വരില്ല.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. അടുത്തിടെ ഒരു ട്രക്കിനു താഴെ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയുടെ വിഡിയോയും വൈറലായിരുന്നു. 

Englilsh Summary: Just In Time, Saves Him From Drowning In Swimming Pool

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA