ശവപ്പെട്ടിയിൽ നിന്ന് ഞെരക്കം; പെട്ടി തുറന്നപ്പോൾ അവൾ കണ്ണുകൾ തുറന്നു; പിന്നീട് സംഭവിച്ചത്!

dead-woman
SHARE

മരിച്ചെന്നു കരുതി സംസ്കാര ശുശ്രൂഷകൾ നടത്തുന്നതിനിടെ യുവതിക്ക് പുനർജന്മം. സംസ്കാരത്തിനായി ശവപ്പെട്ടി  എടുക്കുമ്പോഴാണ് പെട്ടിക്കകത്തു നിന്ന് തട്ടുന്ന ശബ്ദം കേട്ടത്. പെറുവിലാണ് സംഭവം. റോസ ഇസബൽ സെസ്പെഡസ് സെല്ലാക്ക എന്ന യുവതിയാണ് സംസ്കാരത്തിനായി കൊണ്ടു പോകുന്നതിനിടെ ശവപ്പെട്ടിക്കുള്ളില്‍ നിന്നും തട്ടിയത്.

വാഹനാപകടത്തെ തുടർന്ന് യുവതി മരിച്ചെന്നാണ് ബന്ധുക്കൾ കരുതിയത്. തുടർന്ന് സംസ്കാരത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്കാര ചടങ്ങുകൾക്കായി യുവതിയുടെ ബന്ധുക്കൾ ശവപ്പെട്ടി ചുമന്നപ്പോഴാണ് അദ്ഭുതം സംഭവിച്ചത്. ‌‌‌പെട്ടിയിൽ നിന്ന് അനക്കം കേട്ട ബന്ധുക്കൾ തുറന്നു നോക്കിയപ്പോൾ യുവതിക്ക് ജീവനുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. 

സംഭവത്തെ കുറിച്ച് സെമിത്തേരി നടത്തിപ്പുകാരനായ ജുവാൻ സെഗുണ്ടോ കാജോ പറയുന്നത് ഇങ്ങനെ: ‘അവൾ കണ്ണുകള്‍ തുറന്നു. ആകെ വിയർത്തിരുന്നു. ഞാൻ വേഗം ഓഫിസിലെത്തി പൊലീസിനെ വിളിച്ചു.’ ബന്ധുക്കൾ റോസയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നിർഭാഗ്യവശാൽ ആശുപത്രിയിൽ വച്ച് റോസ മരണത്തിനു കീഴടങ്ങി. അപകടത്തെ തുടർന്ന് റോസ കോമയിലായെങ്കിലും അപ്പോൾ മരിച്ചിരുന്നില്ല. അപകടത്തിൽ റോസയുടെ ബന്ധുവും മരിച്ചു. ഒടുവിൽ പൊലീസ് ആശുപത്രിയിലെത്തി റോസയുടെ മരണം സ്ഥിരീകരിച്ചു. 

English Summary: Woman Who Was Ready To Get Buried, Knocks From Within Her Coffin During Funeral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA