എനിക്ക് ഇപ്പോൾ ഗന്ധം അറിയില്ല; അയാൾ അടിച്ച സ്ഥലത്തു തന്നെ വീണ്ടും അടിച്ചു: പൂനം പാണ്ഡെ

poonam
SHARE

മുൻഭർത്താവ് സാം ബോംബെയുടെ ഗാർഹിക പീഡനങ്ങള്‍ തുറന്നു പറഞ്ഞ് പൂനം പാണ്ഡെ. ഗാർഹിക പീഡനത്തിലൂടെ തനിക്കു ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമായെന്ന് പൂനം പറയുന്നു. ഗാർഹിക പീഡനത്തിന് ഇരയായ സമയത്ത് സെറിബ്രൽ ഹമറേജ് ഉണ്ടായതായും തുടർന്ന് ഘ്രാണശേഷി നഷ്ടപ്പെട്ടതായും താരം വെളിപ്പെടുത്തി. ഗാർഹിക പീഡനം സഹിക്കാനാകാതെ ആത്മഹത്യാ ശ്രമങ്ങൾ നടത്തിയതായും പൂനം പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പൂനത്തിന്റെ പ്രതികരണം. 

‘എനിക്ക് വസ്തുക്കളുടെ ഗന്ധം അറിയുന്നില്ല. ചുറ്റിലുമുള്ള ആളുകളോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്. എനിക്ക് അനുഭവിക്കേണ്ടി വന്ന ഗാർഹിക പീഡനത്തെ തുടർന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിൻ ഹമറേജും സംഭവിച്ചു. ഇപ്പോൾ മാനസികമായും ശാരീരികമായും ഞാൻ കരുത്താർജിച്ചു വരികയാണ്.’– പൂനം പറയുന്നു. 

വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കകം പൂനം മുൻഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനു പരാതി നൽകി. 2020 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. സാമിന്റെ മർദനത്തെ തുടർന്നാണ് സെറിബ്രൽ ഹമറേജ് ഉണ്ടായതെന്നും പൂനം വെളിപ്പെടുത്തി. ‘ഞാൻ എന്റെ വളർത്തു നായയെ സ്നേഹിക്കുകയും അതിനോടൊപ്പം കിടന്നുറങ്ങുകയും ചെയ്താൽ അയാളെക്കാൾ എനിക്കു സ്നേഹം നായയോടാണെന്ന് പറയും. അതെന്ത് പ്രസ്താവനയാണ്. വളർത്തു മൃഗങ്ങളെ സ്നേഹിച്ചതിനു കൂടി ഞാൻ അയാളിൽ നിന്നും മർദനമേൽക്കേണ്ടി വന്നു. അതായിരുന്നു എന്റെ സെറിബ്രൽ ഹെമറേജിന്റെ കാരണം. അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല.’– പൂനം വ്യക്തമാക്കി. 

തലച്ചോറിനേറ്റ ക്ഷതം ഇപ്പോഴും പൂർണമായും ശരിയായിട്ടില്ലെന്ന് പൂനം പറഞ്ഞു. അടിച്ച സ്ഥലത്തു തന്നെ അയാൾ വീണ്ടും അടിക്കുമായിരുന്നു. ‘ഞാൻ നന്നായി മേക്കപ്പ് ചെയ്ത് ചിരിച്ച് എല്ലാവർക്കും മുന്നിൽ എത്തി. എല്ലാവർക്കും മുൻപിൽ എനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ഞാൻ അഭിനയിച്ചു. അടിയേറ്റ സ്ഥലത്തു തന്നെ എനിക്ക് വീണ്ടും വീണ്ടും അടിയേറ്റു.’– പൂനം പറഞ്ഞു. 

English Summary: Poonam Pandey 'can't smell things' after domestic violence and brain haemorrhage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA