അത്രയേറെ രൂപസാദൃശ്യം; സെക്കൻഡ് ആലിയ എന്ന് വാഴ്ത്തി സോഷ്യൽ മീഡിയ; വൈറലായി വിഡിയോ

alia-dupe
SHARE

ഇന്റർനെറ്റിൽ പലതരത്തിലുള്ള വിഡിയോകളും ദിനംപ്രതി വൈറലാകാറുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടിനോട് രൂപസാദൃശ്യമുള്ള യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സെലസ്റ്റി ബെയ്റഗേ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ദിൽതോ പാഗൽഹേ എന്ന ചിത്രത്തിലെ ഗാനത്തിന് ചുണ്ടു ചലിപ്പിക്കുന്നതാണ് വിഡിയോ. 

ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘കബ്തക് ചുപ് ബൈത്തേ’ എന്ന ഗാനത്തിനു ചുവടുവയ്ക്കുന്ന വിഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. ആലിയ ഭട്ടിനോട് വളരെയധികം സാദൃശ്യമുള്ള യുവതിയുടെ വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 

രണ്ടാമത്തെ ആലിയ ഭട്ട് എന്നാണ് ഒരാൾ കമന്റ് ചെയതത്. മൂന്നുലക്ഷംപേരാണ് വിഡിയോ  ലൈക്ക് ചെയ്തത്. ആലിയയുടെ മുഖഛായയുള്ള വ്യക്തി എന്ന രീതിയിലാണ് യുവതി പ്രശസ്തയായത്. അസം സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിൽ നിരന്തരം വിഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. രാജസ്ഥാൻ തെരുവിൽ നിന്നുള്ള, യുവതിയുടെ വിഡിയോ കഴിഞ്ഞ വർഷം വൈറലായിരുന്നു. 

English Summary:  Woman's Video Creates Frenzy On Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA