ആശുപത്രിയിൽ വച്ച് സർട്ടിഫിക്കറ്റ് വാങ്ങി യുവതി; രഹസ്യം വെളിപ്പെടുത്തി സർവകലാശാല പ്രസിഡന്റ്

certificate-woman
SHARE

ആശുപത്രിയില്‍ നിന്ന് ഡിപ്ലോമ സർട്ടിഫിക്കറ്റ് വാങ്ങുന്ന ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജാഡ സെയിൽസ് എന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രസവത്തിന് ഒരു ദിവസം മുൻപാണ് ജാഡ സെയിൽസ് ഡിപ്ലോമ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. ഡില്ലാർ യൂണിവഴ്സിറ്റി പ്രസിഡന്റ് വാൾട്ടർ എം കിംബ്രൂവാണ് ട്വിറ്ററിലൂടെ വി‍ഡിയോ പങ്കുവച്ചത്. 

‘വെള്ളിയാഴ്ച വൈകുന്നേരത്തോടെ ജാഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ നാലരയോടെ ആശുപത്രിയിൽ അഡ്മിറ്റാണെന്ന് ജാഡ എനിക്കു സന്ദേശം അയച്ചു. മെയ് 14ന് അവളുടെ ഗ്രാജുവേഷൻ ദിനത്തിലാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഞങ്ങൾ ആശുപത്രിയിലേക്കു പോയി. പ്രത്യേകമായി ഒരുക്കിയ ചടങ്ങിൽ ജാഡയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി.’ –എന്ന കുറിപ്പോടെയാണ് വാൾട്ടർ എം കിംബ്രു വിഡിയോ പങ്കുവച്ചത്. 

യൂണിവേഴ്സിറ്റി പ്രസിഡന്റിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായിരുന്നു വിഡിയോക്കു താഴെ വന്ന കമന്റുകൾ. ‘അഭിനന്ദനങ്ങൾ. മനോഹരമായ കാര്യം. ജന്മദിനാശംസകൾ കുഞ്ഞേ. ജാഡ ജീവിതത്തിലുടനീളം സന്തോഷമുണ്ടാകട്ടെ.’– എന്നായിരുന്നു വിഡിയോക്കു താഴെ വന്ന ഒരു കമന്റ്.  ‘വിദ്യാർഥികൾക്കായി പ്രസിഡന്റ് ഒരു മൈൽ കൂടി മുന്നോട്ടു നടന്നിരിക്കുന്നു. ഗംഭീര തീരുമാനം.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘ദൈവത്തിന്റെ കരസ്പർശം. സഹോദരാ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.’– എന്നും പലരും കമന്റ് ചെയ്തു. 

ജാഡ സെയിൽസിനെ ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചത്. മേയ് 16ന് ജാഡ പങ്കുവച്ച ചിത്രങ്ങളിൽ ഗ്രാജുവേഷൻ ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം കുഞ്ഞിന്റെ ഉണ്ടായിരുന്നു. ‘കുഞ്ഞിനോടൊപ്പമല്ലാതെ എന്റെ സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്റെ ഈ വലിയ ദിവസത്തിൽ തന്നെ അവന്റെ വരവുണ്ടെന്ന് എന്റെ മുഖത്തെ പ്രസന്നതയില്‍ നിന്ന് വ്യക്തമാണ്. എന്റെ യൂണിവേഴ്സിറ്റി എനിക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് നൽകി. ഇപ്പോൾ ഐഎംഎ കോളജ് ഗ്രാജുവേറ്റും അമ്മയുമാണ് ഞാൻ’– എന്നാണ് ജാഡ കുറിച്ചത്. ഏറ്റവും സന്തോഷത്തോടെയുള്ള സമയമാണിതെന്നും ജാഡ വ്യക്തമാക്കി. 

English Summary: Woman Receives Diploma In Hospital, Internet Praises "Special Treatment"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA