‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ', കാനിൽ വിവസ്ത്രയായി എത്തി വനിതയുടെ പ്രതിഷേധം

cann
കാനിലെ റെഡ് കാർപ്പെറ്റിൽ യുവതിയുടെ പ്രതിഷേധം. ചിത്രം∙ റോയ്റ്റേഴ്സ്
SHARE

കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിലും യുക്രെയിനിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധം. ഫെസ്റ്റിനെത്തിയ ഒരു സ്ത്രീ അര്‍ധ നഗ്നയായാണ് വേദിയിൽ പ്രതിഷേധിച്ചത്.  ‘യുക്രേനിയൻ പതാകയുടെ നിറത്തിൽ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’ എന്ന് ശരീരത്തിൽ എഴുതി പ്രദർശിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്.

ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാ വാക്യങ്ങൾ വിളിച്ച് വേദിയിലേക്ക് എത്തി. തുടർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതോടെ അവരെ ഗാർഡുകള്‍ വേദിയിൽ നിന്ന് നീക്കി.

ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള അതിഥികളുടെ പരേഡിനെ യുുവതിയുടെ നീക്കം തടസ്സപ്പെടുത്തി. മുമ്പ് റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ, ചെറിയ കുട്ടികളെവരെ ലൈംഗികമായി ആക്രമിച്ചതുൾപ്പെടെ നൂറുകണക്കിന് ബലാത്സംഗ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച വിഡിയോയില്‍ യുദ്ധക്കെടുതി നേരിടുന്ന യുക്രെയിനെ ലോകരാജ്യങ്ങൾ സഹായിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. 

English Summary: Women Protest IN Cann

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA