കണ്ണുമാത്രം പുറത്തു കണ്ടാൽ മതി; വനിതാ അവതാരകർ വായും മൂക്കും മറയ്ക്കണമെന്ന് താലിബാന്‍

taliban-afghan
അഫ്ഗാൻ ടെലിവിഷനിലെ അവതാരക. ചിത്രം∙ റോയിറ്റേഴ്സ്
SHARE

ടെലിവിഷനിൽ പ്രത്യക്ഷപ്പെടുമ്പോൾ അവതാരകരായ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന് താലിബാന്റെ പുതിയ ഉത്തരവ്. വ്യാഴ‌ാഴ്ച പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ചയോടെ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. കണ്ണുകൾ മാത്രം പുറത്തു കാണുന്ന രീതിയിൽ മുഖം മറച്ചാണ് വനിതാ അവതാരകര്‍ എത്തിയത്. വനിതാ അവതാരകർ മുഖം മറയ്ക്കണമെന്നത് അന്തിമ തീരുമാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

‘ഇപ്പോൾ പുതിയ ഒരു രീതി ഞങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുകയാണ്. മൂക്കും വായയും മൂടിയ ശേഷമാണ് ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് പരിപാടി അവതരിപ്പിക്കുന്നതിലൊക്കെ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. വനിതാ മാധ്യമപ്രവർത്തകെ സംബന്ധിച്ച് ഇത് വളരെ പ്രയാസമുള്ള കാര്യമാണ്. മാത്രമല്ല, മുഖം മറയ്ക്കണമെന്ന് മതം ഞങ്ങളോട് അനുശാസിക്കുന്നതല്ല. ഈ അടിച്ചമർത്തലിനെ ഇസ്‌ലാമിക പണ്ഡിതന്മാർ അംഗീകരിക്കില്ല’– അവതാരകയായ സോണിയ നിയാസി പറയുന്നു.

പൊതുയിടത്തിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്താനാണ് താലിബാൻ ശ്രമിക്കുന്നതെന്നും നിയാസി വ്യക്തമാക്കി. ‘ചില പുതിയ നിയമങ്ങൾ സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിക്കുകയാണ്. സ്ത്രീകളെ പൊതുയിടത്തിൽ നിന്നും മാറ്റിനിർത്തുകയാണ് ലക്ഷ്യം. ഇത്തരം നിയമങ്ങളിലൂടെ സ്ത്രീകളെ പതുക്കെ പൊതുസമൂഹത്തില്‍ നിന്നും മാറ്റിനിർത്താനാണ് ഇവർ ശ്രമിക്കുന്നത്.’– നിയാസി പറഞ്ഞു 

സ്ത്രീകൾക്കു പിന്തുണയായി സ്ഥാപനത്തിലെ  പുരുഷഅവതാരകരും രംഗത്തെത്തി. മൂക്കും വായും മൂടിക്കെട്ടിയാണ് പുരുഷന്മാരും സ്ക്രീനിൽ എത്തിയത്. താലിബാന്റെ ഉത്തരവ് നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും ഞായറാഴ്ച മുതലാണ് പ്രാബല്യത്തിൽ വരുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളും വ്യക്തമാക്കി. 

English Summary: Afghan women TV presenters vow to fight after order to cover faces

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA