ADVERTISEMENT

 

സര്‍ക്കാർ സംവിധാനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം കൂടി സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി പി. രവികുമാർ കഴിഞ്ഞ ദിവസം സെർക്കുലർ പുറത്തിറക്കി. ഇതോടെ നിലവിലുള്ള ഒഴിവുകളിൽ 50,000 പോസ്റ്റിൽ സ്ത്രീകളെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു. 

 

പുറത്തിറക്കിയ സർക്കുലർ പ്രകാരം ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, ഹൗസ് കീപ്പിങ് ഉദ്യോഗസ്ഥർ, ഡ്രൈവർമാർ ‍എന്നീ തസ്തികകളിലേക്കാണ് കൂടുതൽ സ്ത്രീകളെ നിയമിക്കുന്നത്. വിവിധ തസ്തികകളിൽ സ്ത്രീകൾക്കും തുല്യ പരിഗണന നൽകാനാണ് സർക്കാൽ ലക്ഷ്യമിടുന്നത്. 

 

നിലവിൽ സർവകലാശാലകൾ, ഭരണസിരാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുന്നുണ്ട്. യാതൊരു പ്രേരണയും കൂടാതെ ഉദ്യോഗസ്ഥർ ഈ മേഖലകളിൽ സ്ത്രീകളെ നിയമിക്കണമെന്നും സെർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. 

 

English Summary: Karnataka Reserves 33% Outsourced Govt Jobs For Them in All Departments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com