ADVERTISEMENT

കേരളത്തിന്റെ മനഃസാക്ഷിയെ മരവിപ്പിച്ച വിസ്മയ കേസിന്റെ ശിക്ഷ ഇന്നു വരാനിരിക്കെ സ്ത്രീസുരക്ഷയെകുറിച്ചുള്ള ചർച്ചകൾ സജീവം. 

വിസ്മയ കേസ് കോടതി വിധി നമ്മുടെ സാമൂഹികഘടനയിലെ ഒട്ടേറെ പ്രശ്നങ്ങളിലേക്ക് വിരൽച്ചൂണ്ടുന്നു. ജനാധിപത്യപരമായിരിക്കണം കുടുംബബന്ധങ്ങൾ. വോട്ട് ചെയ്യുന്നത് മാത്രമല്ല ജനാധിപത്യം. നമ്മുടെ വ്യക്തിബന്ധങ്ങളിൽ, സാമൂഹിക ഇടപെടലുകളിൽ, കുടുംബത്തിൽ എല്ലാം പ്രായോഗികമായിത്തീരേണ്ട തുടർ പ്രക്രിയയാണത്. വിവാഹമെന്ന വ്യവസ്ഥ തന്നെ ആധുനിക ജനാധിപത്യ സങ്കൽപത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കപ്പെടണം.  

എബിൻ എം.ദേവസ്യ, ഗവേഷകൻ,

എംജി യൂണിവേഴ്സിറ്റി.

ജീവപര്യന്തത്തിൽ കുറഞ്ഞൊരു ശിക്ഷ കിരൺ അർഹിക്കുന്നില്ല. എന്നാൽ അതേപോലെ തന്നെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച മാതാപിതാക്കളുടെ ഭാഗത്തും തെറ്റുണ്ട്. പെൺകുട്ടികൾക്ക് കൊടുക്കേണ്ടത് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ്. 

അപർണ അനിൽ, വിദ്യാർഥി, 

ആർഐടി, പാമ്പാടി.

 

കച്ചവടം ഉറപ്പിക്കുന്ന പല ബന്ധങ്ങളും ടോക്സിക്കാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം മാത്രം പോരാ, ജോലി യും സാമ്പത്തിക സ്വാതന്ത്ര്യവും വേണം. ജോലിയുണ്ടായിരിക്കുകയും ഒരുരൂപ പോലും സ്വന്തമായി ഉപയോഗിക്കാൻ കഴിയാതെ പോകുകയും ചെയ്യുന്ന സ്ത്രീകൾ ചുറ്റിനുമുണ്ട്.  ഒന്നിച്ചുപോകാൻ കഴിയില്ലെന്നു മനസ്സിലാകുമ്പോൾ ഇറങ്ങിപ്പോകാൻ കഴിയുന്ന ഇടം കൂടിയാണ് കുടുംബം.

അഗത കുര്യൻ, 

അധ്യാപക വിദ്യാർഥി, കോട്ടയം

 

സ്ത്രീധനം നൽകില്ലെന്ന് തീരുമാനിച്ചാൽ മാത്രം തീരുന്ന വിഷയമല്ലിത്. വ്യക്തികൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയണം. അവരുടെ സ്വാതന്ത്ര്യത്തെയും തീരുമാനങ്ങളെയും ബഹുമാനിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. 

അനന്ദുരാജ്, എഴുത്തുകാരൻ.

സ്ത്രീധനം മാത്രം നോക്കി കല്യാണം ആലോചിക്കുന്നവർക്ക് മക്കളെ വിവാഹം ചെയ്തുകൊടുക്കാതിരിക്കാനുള്ള ആർജവം  മാതാപിതാക്കൾ കാണിക്കണം. ഇനിയൊരു വിസ്മയയും ഉണ്ടാകാതിരിക്കട്ടെ. നമ്മുടെ വിവാഹ സങ്കൽപങ്ങൾ പലതും കാലാഹരണപ്പെട്ടതാണ്.

ഗോകുൽ സുരേഷ്, മണർകാട്

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നു നമ്മുടെ ഭരണഘടനയിൽ പറയുന്നുണ്ടല്ലോ.പക്ഷേ, ഇപ്പോഴും കൊടുക്കാനും വാങ്ങാനും ആളുണ്ട്. വാങ്ങുന്നതുപോലെ തന്നെ കൊടുക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 

എബിൻ റോയി, 

വിദ്യാർഥി, ചുങ്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com