ഗർഭിണിയാണെന്ന് അപ്രതീക്ഷിതമായി സുഹൃത്തിനെ അറിയിച്ചു; യുവതികളുടെ വിഡിയോ വൈറൽ

woman-pregnancy
SHARE

ഗർഭിണിയാണെന്ന്  ആദ്യമായി അറിയുമ്പോൾ പലരിലും വ്യത്യസ്തമായ പ്രതികരണങ്ങളായിരിക്കും. ആകാംക്ഷയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങളായിരിക്കും അത്. ചിലരുടെ കണ്ണുകൾ നിറയും. അത്തരത്തിൽ ഗർഭിണിയാണെന്ന് അറിഞ്ഞ ഒരു യുവതിയുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്ത സുഹൃത്താണ് യുവതിയെ അവൾ ഗർഭിണിയാണെന്ന് അറിയിക്കുന്നത്. 

ആൻഡ്രിയ കവലേരി എന്ന യുവതിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. തന്റെ സുഹൃത്തിനൊപ്പം ആൻഡ്രിയ സെറ്റിയിലിരിക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഗർഭിണിയാണെന്ന് അറിയിക്കുന്നതിനു തൊട്ടുമുൻപ് ആൻഡ്രിയക്ക് രണ്ടു വൺസീസ് നൽകുകയാണ്. രണ്ടാമത്തേത് ആർക്കാണെന്ന് ചോദിക്കുമ്പോഴാണ് ആൻഡ്രിയ ഗർഭിണിയാണെന്ന് സുഹൃത്തു വെളിപ്പെടുത്തുന്നത്. സന്തോഷത്തോടെയുള്ള ഇരുവരുടെയും പ്രതികരണം സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. 

അസുലഭ സുന്ദരമായ നിമിഷം എന്നാണ് പലരും വിഡിയോക്കു താഴെ കമന്റ് ചെയ്തത്. രണ്ടുദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോക്ക് ആയിരക്കണക്കിനു ലൈക്കുകളും എത്തി. ‘ഈ യാത്രയിൽ ഞാൻ എന്റെ സൗഹൃദം മുഴുവൻ സമർപ്പിച്ചിരിക്കുകയാണ്.’ എന്നാണ് ഒരാൾ വിഡിയോക്കു കമന്റ് ചെയ്തത്. മറ്റൊരാൾ പറഞ്ഞത് ഇങ്ങനെ: ‘ഈ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്കു സങ്കൽപിക്കാൻ കഴിയുന്നില്ല.’ ഇതെനിക്ക് വളരെ ഇഷ്ടമായി. നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് ഗർഭിണിയാണെന്ന് അറിയുമ്പോൾ അവർക്കു നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സർപ്രൈസാണ് ഇത്. വ്യക്തിപരമായ അനുഭവത്തിൽ നിന്ന് എനിക്ക് അത് അറിയാം.’– എന്നുള്ള കമന്റുകളും എത്തി. 

English Summary: Woman tells bestie she’s pregnant too with adorable pregnancy revea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA