അഞ്ചു വർഷത്തിനു ശേഷം കാഴ്ച തിരിച്ചു കിട്ടി; ഹൃദയം നിറച്ച് മുത്തശ്ശിയുടെ പ്രതികരണം

grandma-viral
SHARE

വൈകാരിക മുഹൂർത്തങ്ങളടങ്ങിയ വിഡിയോകൾ നെറ്റിസൻസിന്റെ ഹൃദയം കീഴടക്കും. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ചുവർഷങ്ങൾക്കു ശേഷം കാഴ്ച ശക്തി തിരിച്ചുകിട്ടിയ ഒരു മുത്തശ്ശിയുടെതാണ് വിഡിയോ. സന്തോഷത്തോടെയുള്ള മുത്തശ്ശിയുടെ പ്രതികരണമാണ് വിഡിയോയിൽ ഉള്ളത്. 

‘അഞ്ചു വർഷമായി മുത്തശ്ശിയുടെ കാഴ്ച ശക്തി നഷ്ടമായിരുന്നു. നേത്രശസ്ത്രക്രിയക്ക് നന്ദിപറയുകയാണ്. അവരുടെ പേരക്കുട്ടിയുടെ പ്രതികരണത്തിൽ എല്ലാമുണ്ട്.’– എന്ന കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഡോക്ടറും നഴ്സും ചേർന്ന് മുത്തശ്ശിയുടെ ഇടത്തെ കണ്ണിൽ നിന്നു ശസ്ത്രക്രിയക്കു ശേഷമുള്ള തുന്നിക്കെട്ടുകൾ നീക്കുകയാണ്. ശേഷം തനിക്ക് കാഴ്ച തിരിച്ചു കിട്ടിയെന്ന് മനസ്സിലായപ്പോൾ മുത്തശ്ശിയുടെയും കൊച്ചു മകന്റെയും മുഖത്തെ സന്തോഷവും വിഡിയോയിൽ കാണാം. 

ഡോക്ടറും കൂടെയുള്ള വ്യക്തിയും കാഴ്ച പരിശോധിക്കുമ്പോൾ തനിക്ക് കാണാം എന്നു വ്യക്തമാക്കും വിധമാണ് മുത്തശ്ശിയുടെ പ്രതികരണം. മുത്തശ്ശിക്ക് കാഴ്ച തിരിച്ചു കിട്ടിയതില്‍ അവരുടെ കൊച്ചുമകനും സന്തോഷത്തോടെ കണ്ണു തുടയ്ക്കുന്നത് വിഡിയോയിൽ കാണാം. ഗുഡ്ന്യൂസ് കറസ്പോണ്ടന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

‘അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം തോന്നും.’– എന്നായിരുന്നു വിഡിയോക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. അതിമനോഹരം. ആ ബാന്‍ഡേജ് എടുത്തു മാറ്റിയപ്പോൾ അവർക്ക് എത്ര സന്തോഷം തോന്നിയിരിക്കും, ദൈവം മുത്തശ്ശിയെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. 

English Summary: Elderly woman regains sight after 5 years, her reaction is heartening to watch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA