ട്രെയിനിൽ ഇങ്ങനെ ഒരു കാഴ്ച അപൂർവം; യുവതിയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയ; വൈറലായി വിഡിയോ

artst-woman
SHARE

തികച്ചും അപ്രതീക്ഷിതായി ചില സർപ്രൈസുകൾ മനുഷ്യരെ തേടിയെത്താറുണ്ട്. അപരിചിതരിൽ നിന്നും ഉണ്ടാകുന്ന അത്തരം സർപ്രൈസുകൾ സാധാരണ മനുഷ്യരെ അദ്ഭുതപ്പെടുത്തും. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യാത്രയ്ക്കിടെ ആർട്ടിസ്റ്റായ യുവതി തൊട്ടു എതിർവശത്തിരിക്കുന്ന മറ്റൊരു സ്ത്രീയുടെ ചിത്രം വരയ്ക്കുന്ന വിഡിയോയാണ് സോഷ്യൽമീഡിയയിൽ എത്തിയത്. മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുള്ള കാഴ്ചയാണ് യുവതി കാൻവാസിൽ പകർത്തിയത്. 

ആർട്ടിസ്റ്റായ അലിഷ വിവേക് എന്ന യുവതിയാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മുംബൈ ലോക്കൽ ട്രെയിനിൽ തനിക്ക് എതിരെ ഇരിയിക്കുന്ന സ്ത്രീയുടെ ചിത്രം വരയ്ക്കുകയാണ് യുവതി. ‘ഈ സ്ത്രീയും ഞാനും ഒരു സ്ഥലത്തേക്കു തന്നെയാണ് യാത്ര പോകുന്നത്. അവർ എനിക്കോ ഞാൻ അവർക്കോ യാതൊരുവിധ സഹായവും ചെയ്തിട്ടില്ല. പക്ഷേ, എന്റെ പുസ്തകത്തിന്റെ ഒരു പേജിൽ ഇന്ന് അവർ നിറഞ്ഞു. ഇത് അവരെ കാണിച്ചപ്പോൾ വളരെ സ്നേഹത്തോടെയാണ് അവർ പ്രതികരിച്ചത്. എപ്പോഴാണ് ഒരു ആശയം തോന്നുന്നതെന്ന് അറിയില്ല.’– എന്ന കുറിപ്പോടെയാണ് സ്ത്രീയുടെ ചിത്രം വരയ്ക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഏതാനും ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിലെത്തിയ വിഡിയോ നിരവധിപേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഹൃദ്യമായ വി‍ഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. അതിമനോഹരം, മുംബൈക്കാർക്ക് അഭിമാനമാണ് ഈ ആർട്ടിസ്റ്റ്. അപരിചിതയായ ഒരാളുടെ ചിരിക്ക് ഈ ദിവസം നിങ്ങൾ കാരണമായി എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. 

English Summary: Artist makes sketch of fellow traveller on Mumbai local. Watch her sweet reaction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA