മരിച്ചു പോയ തന്റെ അമ്മ സ്വന്തം കാമുകന്റെ മുൻ അധ്യാപിക; സന്തോഷം പങ്കുവച്ച് യുവതിയുടെ വിഡിയോ

mom-kinder
SHARE

ജീവിതത്തിൽ തികച്ചും യാദൃച്ഛികമായി ചില അദ്ഭുതങ്ങൾ സംഭവിക്കാറുണ്ട്. കാലങ്ങൾക്കു ശേഷമായിരിക്കും ആ സംഭവങ്ങൾ നമ്മൾ മനസ്സിലാക്കുന്നത്. പക്ഷേ, അത് അത്രയും പ്രിയപ്പെട്ടതും ഊഷ്മളവും ആയിരിക്കും. ജീവിതത്തിൽ ഏതെങ്കിലും പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രിയപ്പെട്ടവർ കൂടെയുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുമല്ലോ. അങ്ങനെയൊരു ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഒരുപെൺകുട്ടി. 

മരിച്ചു പോയ അമ്മയ്ക്ക് തന്റെ കാമുകനെ പരിചയപ്പെടുത്താൻ കഴിയാത്തതിന്റെ സങ്കടം അവളെ അലട്ടിയിരുന്നു. അപ്പോഴാണ് അമ്മയ്ക്കും തന്റെ കാമുകനും ഇടയിൽ ആകസ്മികമായി ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞത്. കാമുകനൊപ്പം എത്തിയാണ് പെൺകുട്ടി വിഡിയോ പങ്കുവച്ചത്. മണിക്കൂറുകൾക്കു മുൻപ് പങ്കുവച്ച വിഡിയോ ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. തനിക്ക് ഏഴുവയസ്സുള്ളപ്പോൾ അമ്മ മരിച്ചതാണെന്ന് യുവതി പെൺകുട്ടി വിഡിയോയില്‍ പറയുന്നുണ്ട്. ഒരിക്കലും പരസ്പരം അമ്മയും തന്റെ കാമുകനും പരസ്പരം കണ്ടുമുട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് പെൺകുട്ടി പറയുന്നു. എന്നാൽ വര്‍ഷങ്ങൾക്കു മുൻപു തന്നെ തനിക്കു പ്രിയപ്പെട്ട രണ്ടുപേരും കണ്ടുമുട്ടിയിട്ടുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. 

എൽകെജിയിൽ പഠിച്ചിരുന്ന കാലത്ത് തന്റെ കാമുകന്റെ അധ്യാപികയായിരുന്നു തന്റെ അമ്മ എന്ന് പറഞ്ഞു കൊണ്ടാണ് പെൺകുട്ടി വിഡിയോ തുടങ്ങുന്നത്. ഇരുവരും ഒരുമിച്ച് അക്കാലത്ത് എടുത്ത ഒരു ചിത്രവും അവൾ പറഞ്ഞു. ‘ഈ ആഴ്ചയിലെ ഏറ്റവും മനോഹരമായ കഥയാണ് നിങ്ങൾക്കായി ഇവിടെ പങ്കുവയ്ക്കുന്നത്. ഏഴാമത്തെ വയസ്സില്‍ അവൾക്ക് അവളുടെ അമ്മയെ നഷ്ടമായി.അവൾ ഇത് കണ്ടെത്തും വരെ അമ്മയ്ക്ക് ഒരിക്കലും അവളുടെ കാമുകനെ പരിചയപ്പെടാൻ സാധിക്കുമെന്ന് അവൾ കരുതിയില്ല.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. വിഡിയോ പങ്കുവച്ച ഉടൻ തന്നെ വൈറലാകുകയും ചെയ്തു. ഇത് വിധിയാണ് എന്നാണ് പലരും കമന്റ് ചെയ്തത്.

English Summary: Girl discovers that her late mother was her boyfriend’s teacher in kindergarte 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA