ADVERTISEMENT

ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്ന വിമർശനമാണ് ഉയരുന്നത്. 

നാലു പുരുഷന്മാർ തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഇവർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നുണ്ട്. അശ്ലീലചുവയോടെ പുരുഷന്മാർ സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. തന്നെ കുറിച്ചാണ് പുരുഷന്മാർ സംസാരിക്കുന്നതെന്നു കരുതിയ യുവതി ഇവരെ രോഷാകുലയായി നോക്കുന്നതും വിഡിയോയിലുണ്ട്. നാലുപേരിൽ ആരാണ് ഷോട്ട് എടുക്കാൻ പോകുന്നതെന്നാണ് ഇവർ തമ്മിലുള്ള തർക്കം. 

ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ മറ്റൊരു പരസ്യം കൂടി വിവാദത്തിലായി. സൗഹൃദത്തിലിരിക്കുന്ന ഒരു പുരുഷനും സ്ത്രീയും ഒരു മുറിയിൽ കിടക്കയിൽ ഇരിക്കുന്നു. ഈ മുറിയിലേക്ക് മൂന്നു പുരുഷന്മാർ കടന്നു വരികയും അതിൽ ഒരാൾ യുവതിയോട് മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് മുറിയിൽ നിന്നും സ്പ്രേ എടുത്ത് ഇയാൾ ഉപയോഗിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

ഇരുപരസ്യങ്ങളും ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് വിഡിയോക്കു താഴെ വന്ന കമന്റുകൾ. ‘എങ്ങനെയാണ് ഇത്തരം പരസ്യങ്ങൾക്ക് അനുമതി നൽകുന്നതെന്നു മനസ്സിലാകുന്നില്ല. ഇത് വളരെ അസ്വസ്ഥതയുണ്ടാകകുന്നതാണ്.’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആരാണ് ഇത്തരം പരസ്യങ്ങൾ എഴുതുകയും നിർമിക്കുകയും ചെയ്യുന്നത്. വളരെ മോശം തോന്നുന്നു. ഒരു പരസ്യം നൂറു മില്യൻ സ്ത്രീകളെ ഭയപ്പെടുത്തുന്നു.’–  എന്നിങ്ങനെ പോകുന്നു പരസ്യത്തിന് എതിരെയുള്ള കമന്റുകൾ. 

English Summary: "Promoting Rape Culture": Ads Of Body Spray Layer'r Shot Criticised On Twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com