സെറ്റ് സാരിയില്‍ സ്കേറ്റ് ബോർഡിങ്ങുമായി യുവതി; കയ്യടിച്ച് സോഷ്യൽ മീഡിയ

saree-woman
SHARE

ദീർഘനാളത്തെ പരിശീലനത്തിനു ശേഷമാണ് പലരും സ്കേറ്റ് ബോർഡിങ്ങിൽ കഴിവു തെളിയിക്കുന്നത്. അനുയോജ്യമായ വസ്ത്ര ധാരണവും ബോഡി ബാലൻസും സ്കേറ്റ് ബോർഡിങ്ങിൽ അനിവാര്യമാണ്. ഇപ്പോൾ സാരിയുടുത്തുകൊണ്ട് സ്കേറ്റ് ബോർഡിങ് നടത്തുന്ന ഒരു യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലാറിസ ഡിസ എന്ന യുവതിയാണ് സോഷ്യൽ മീഡിയയിലെ താരം. 

കേരളീയ വസ്ത്രമായ സെറ്റ് സാരിയിലാണ് ലാറിസ സ്കേറ്റ് ബോർഡിങ് ചെയ്യുന്നത്. മുടിയിൽ മുല്ലപ്പൂവും ചൂടിയാണ് ലാറിസയുെട യാത്ര. സ്കേറ്റ്ബോർഡിങ്ങിൽ അനായാസേന നീങ്ങുകയാണ് ലാറിസ.

‘ഇങ്ങനെ ചെയ്തപ്പോൾ എനിക്ക് നിരവധി കാഴ്ചക്കാരെ കിട്ടി. ചിലർ എനിക്കൊപ്പം നിന്ന് സെൽഫി എടുത്തു. ഒരു കാര്യം കൂടി നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സ്കേറ്റ്ബോർഡിൽ ദീർഘദൂരം സാരിയിൽ യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമല്ല.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ലാറിസയുടെ അസാമാന്യ കഴിവിനെ പുകഴ്ത്തുന്ന രീതിയിലുള്ളതാണ് പലരുടെയും കമന്റുകൾ.

English Summary: Saree-clad woman glides on a skate board in Kerala. So beautiful, says Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA