അവളില്ലാതെ എനിക്കു ജീവിക്കാനാകില്ല; ട്രാൻസ് ജൻഡർ മകളെ കുറിച്ച് അമ്മയുടെ ഹൃദ്യമായ കുറിപ്പ്

trans-mother
SHARE

സമൂഹത്തിൽ ഇന്നും വിവേചനം നേരിടുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജൻഡേഴ്സ്. സ്വന്തം വീടുകളിൽ നിന്നു പോലും അവർക്ക് വിവേചനം നേരിടേണ്ടി വരും. എന്നാൽ വ്യക്തിത്വം എന്തെന്നു മനസ്സിലാക്കി അവരെ ചേർത്തു നിർത്തുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരു അമ്മ ട്രാൻസ് വനിതയായ മകളെ കുറിച്ച് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

ട്രാൻസ് വനിതയായ ജെനിഫിലിയ അമ്മയുടെ കുറിപ്പ് പങ്കുവച്ചതോടെയാണ് വൈറലായത്. ‘എനിക്ക് ട്രാൻസ്ജൻഡറായ ഒരു മകളുണ്ട്. അവളാണ് എന്റെ ജീവിതത്തിലെ സ്നേഹം. അവളെ നഷ്ടപ്പെടുക എന്നത് എന്റെ ഹൃദയം തകർക്കും. അവളില്ലാതെ എനിക്കു ജീവിക്കാനാകില്ല. എല്ലാദിവസവും അവളുടെ സുഖവിവരങ്ങൾ ഞാൻ അന്വേഷിക്കും. ആരും എന്റെ കുഞ്ഞിനെ ഒരുതരത്തിലും വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അവളുടെ ധൈര്യം എനിക്കേറെ സമാധാനം നൽകുന്നു. ഉപാധികളില്ലാതെ ഞാൻ അവളെ സ്നേഹിക്കുന്നു. എപ്പോഴും അവളെ പിന്തുണയ്ക്കുന്നു. നമുക്കെല്ലാം ഭംഗിയുള്ള ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. നിന്നെയോർത്ത് എനിക്ക് അഭിമാനമുണ്ട്.’– അമ്മ കുറിച്ചു. 

ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിരവധി പേർ കുറിപ്പ് ഷെയർ ചെയ്തു. കുറിപ്പിനു താഴെ ഈ അമ്മയെ അഭിനന്ദിച്ചുകൊണ്ട്  ഹൃദ്യമായ കമന്റുകളും എത്തി. എല്ലാവരും ഇത്തരത്തിൽ ചിന്തിക്കണം, എന്തിനാണ് എന്റെ കണ്ണുകൾ നിറയുന്നതെന്ന് അറിയില്ല, എത്രമനോഹരമാണ് ഈ അമ്മയുടെ വാക്കുകള്‍ എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: Trans woman shares what her mom posted about her. It’s heart-warming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA