ടീഷർട്ടിൽ ഭർത്താക്കന്മാർക്ക് സർപ്രൈസ് ഒരുക്കി ഭാര്യമാർ; പിന്നാലെ ട്വിസ്റ്റ്; വൈറലായി വിഡിയോ

tshirts
SHARE

ഭർത്താക്കന്മാർക്ക് ഗംഭീരമായ സർപ്രൈസ് നൽകുന്ന ഭാര്യമാരുണ്ട്. ഇപ്പോൾ നാലു സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാര്‍ക്ക് സർപ്രൈസ് നല്‍കിയതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താക്കന്മാർക്ക് സർപ്രൈസ് നൽകി അവരുടെ പ്രതികരണങ്ങളും അടങ്ങുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീലയും വെള്ളയും ഇടകലർന്ന ടീഷർട്ടുകളാണ് നാലുപേരും തങ്ങളുടെ ഭർത്താക്കന്മാർക്കായി സർപ്രൈസ് ഒരുക്കിയത്. 

ഭാര്യയും ഭർത്താവും മറ്റൊരു ദമ്പതികളെ കാണാനായി കാറിൽ യാത്ര ചെയ്യുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. സുഹൃത്തുക്കളായ നാലു യുവതികൾ ഒരേ ടീഷർട്ട് ധരിച്ച് തങ്ങളുടെ ഭർത്താക്കന്മാരെ ഒരു റസ്റ്റോറന്റിലേക്കു കൊണ്ടു പോകുകയായിരുന്നു. പരസ്പരം കണ്ടപ്പോഴാണ് എല്ലാവരും ഒരേ ടീഷർട്ടാണ് ധരിച്ചിരിക്കുന്നതെന്ന് ഭർത്താക്കന്മാർ മനസ്സിലാക്കിയത്. എന്നാൽ റസ്റ്റോറന്റിലെത്തിയപ്പോൾ ഇവരെ മൂന്നുപേരെ കൂടാതെ നാലാമതൊരാൾ കൂടി ഇതേ ടീഷർട്ട് ധരിച്ച് എത്തിയതാണ് യഥാർഥത്തിൽ ഇവരെ അമ്പരപ്പിച്ചത്. 

നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ‘ഭർത്താക്കന്മാര്‍ അറിയാതെ അവർക്കു വേണ്ടി സർപ്രൈസായി ഞങ്ങൾ ടീഷർട്ടുകള്‍ വാങ്ങി.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ‘വിവാഹിതരായ പെൺകുട്ടികളുടെ സംഘം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘ഇതിൽ എല്ലാം ഉണ്ട്’. എന്ന് മറ്റൊരു കമന്റും എത്തി. 

English Summary: Women buy matching shirts for husbands without telling them

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA