ADVERTISEMENT

കഴിഞ്ഞ ഏപ്രിലിലാണ് പ്രശസ്ത നടി കാജൾ അഗർവാൾ അമ്മയായത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കാജൾ. നീൽ കിച്ച്‌ലു എന്നാണ് കുഞ്ഞിന്റെ പേരെന്ന് കാജൾ നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. വെളുത്ത ഉടുപ്പു ധരിച്ച നീലിനെ കാജൾ തന്റെ കയ്യിൽ എടുത്തു നിൽക്കുന്നതാണ് ചിത്രം. 

 

നീലിന്റെ മുഖം ചിത്രത്തിൽ വ്യക്തമല്ല. നീല്‍ കിച്ച്‌ലു എന്റെ ജീവിതത്തിന്റെ സ്നേഹം, എന്റെ ഹൃദയ സ്പന്ദനം എന്ന കുറിപ്പോടെയാണ് നീലിന്റെ ചിത്രം കാജൾ പങ്കുവച്ചത്. താരങ്ങളടക്കം നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയത്. ദേവമേ, എന്നായിരുന്നു കീർത്തി സുരേഷിന്റെ കമന്റ്. ഹൃദയ ചിഹ്നമാണ് റാഷി ഖന്ന കമന്റ് ചെയ്തത്. 

 

2022 ഏപ്രിൽ 19 നാണ് കാജൾ അഗർവാളിനും ഗൗതം കിച്ച്ലുവിനും ഒരു ആൺകുഞ്ഞ് ജനിച്ചത്. ‘എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. എല്ലാവരോടും സ്നേഹവും ആദരവും അറിയിക്കുന്നു.’– എന്ന കുറിപ്പോടെയായിരുന്നു ഗൗതം കുഞ്ഞു പിറന്ന വാർത്ത ആരാധകരെ അറിയിച്ചത്. മെയ് 8 ന് മറ്റൊരു ചിത്രം കാജൾ പങ്കുവച്ചിരുന്നു. നീലിനോടുള്ള  അഗാധമായ സ്നേഹം നിറച്ചായിരുന്നു താരത്തിന്റെ കുറിപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com