ട്രാഫിക് സിഗ്നലിൽ സഹായം അഭ്യർഥിച്ച് എത്തിയ ആൺകുട്ടിയുടെ കവിളിൽ പിടിച്ച് യുവതി; വൈറലായി വിഡിയോ

woman-cheek
SHARE

മനുഷ്യർക്ക് സ്നേഹത്തിന്റെ കരസ്പർശങ്ങൾ നൽകാൻ മടിക്കരുതെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് മനോഹരമായ ഈ വിഡിയോ. തെരുവിൽ ഭിക്ഷയ്ക്കായി എത്തിയ കുട്ടിയെ സ്നേഹത്തോടെ കവിളിൽ പിടിക്കുകയാണ് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതി. ട്വിറ്ററിൽ വൈറലായ വിഡിയോ നെറ്റിസൺസിന്റെ മനം കവരുകയാണ്. 

ബംഗ്ലാദേശിലെ ട്രാഫിക് സിഗ്നലിനു സമീപം ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്കു വന്ന ആണ്‍കുട്ടിയുടെ കവിളിൽ പിടിക്കുന്നത്. ഡോ. അജയിത പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിൽ വൈറലായത്. ആണ്‍കുട്ടിയുടെ കണ്ണിലെ കരട് എടുത്തു മാറ്റുന്നതിനായി സഹായിക്കുന്നതാണ് വീഡിയോ. അവനെ ചേർത്തു പിടിക്കുന്ന യുവതി കണ്ണിൽ ഊതുന്നുമുണ്ട്. പിന്നീട് അവന്റെ കവിളിൽ പിടിക്കുകയും അവന് പണം നൽകുകയും ചെയ്യുന്നു.

‘അവരുടെ കരുണയോളം മൂല്യം ആ പണത്തിനില്ല.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. യുവതിയുടെ കരുണയെ പ്രകീർത്തിക്കുന്ന രീതിയിലാണ് പലരുടെയും കമന്റുകൾ. എന്നാൽ വളരെ ക്രൂരമായാണ് യുവതി ആ കുട്ടിയുടെ കവിളിൽ പിടിച്ചതെന്ന് കരുതുന്നവരും  ഉണ്ട്. ‘ഈ കാഴ്ച കണ്ടപ്പോൾ എനിക്കു സന്തോഷം തോന്നി. ഞാനും ഇക്കാര്യം ചെയ്യാറുണ്ട്.’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ മറ്റൊരാൾ കമന്റ് ചെയ്തത് ഇങ്ങനെയാണ്: ‘എല്ലാം നല്ലതാണ്. പക്ഷേ, അവസാനം അവന്റെ കവിളിൽ പിടിച്ചു തള്ളുന്നത് സുഖകരമായി തോന്നിയില്ല.’ 

English Summary: Woman pulls homeless boy's cheek at traffic signal. Viral video divides Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA