ADVERTISEMENT

ഡാൻസിലൂടെയും പാട്ടിലൂടെയും വിവാഹദിനങ്ങളെ ആഘോഷമാക്കാറുണ്ട്. എന്നാൽ പലപ്പോഴും ചില അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു അബദ്ധ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹച്ചടങ്ങിനിടെ നൃത്തം ചെയ്ത വരന് സംഭവിച്ച അബദ്ധമാണ് വിഡിയോയിലുള്ളത്. 

 

വരന് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് വധു. വധുവിന്റെ തലയ്ക്കു മുകളിലൂടെ കാൽ വീശിയെടുത്തുകൊണ്ട് നൃത്തം ചെയ്യാൻ ശ്രമിക്കുകയാണ് വരൻ. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു.  വരന്റെ കാൽ നേരെ വധുവിന്റെ മുഖത്താണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വധു ഒരുവശത്തേക്ക് വീണു. കുപിതയായ വധു വീണിടത്തു നിന്നെഴുന്നേൽക്കുന്നതും വരൻ ചേർത്തുപിടിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. 

 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിഡിയോ ട്വിറ്ററിൽ എത്തിയത്. വിവാഹദിനത്തിൽ ഇത്തരം സാഹസിക പ്രവർത്തികൾ ചെയ്യരുത്. ഇത് ചിലപ്പോൾ വലിയ അപകടമുണ്ടാക്കും എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഇത് വൈറലാകാൻ േവണ്ടി നടത്തിയ ശ്രമമാണോ എന്ന് സംശയമുണ്ടെന്ന് മറ്റു പലരും കമന്റ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com