ADVERTISEMENT

യുഎസ് പ്രസിഡന്റ് ജോ വൈഡന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായി ഇന്ത്യൻ വംശജയായ ഡോ. ആരതി പ്രഭാകറിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യത്തെ കുടിയേറ്റക്കാരിയായ വനിതയാണ് ആരതി. ഡൽഹിയിൽ ജനിച്ച ആരതി പഠിച്ചതും വളർന്നതും ടെക്സസിലാണ്. 

1979ൽ ടെക്സസ് സാങ്കേതിക സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. 1980ൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം. 1984ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഫിസിക്സിൽ പിഎച്ച്ഡിക്കു ചേർന്നു. 1984ൽ ഓഫിസ് ഓഫ് ടെക്നോളജിയിൽ നിന്ന് ഫെലോഷിപ്പ്. പിന്നീട് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയുടെ പ്രോഗ്രാം മാനേജരായി. പിന്നീട് ഡിഎആർപിഎയുടെ മൈക്രോ ഇലക്ട്രോണിക്സ് ടെക്നോളജി ഓഫിസിന്റെ ആദ്യത്തെ ഡയറക്ടറായി. ഇക്കാലയളവില്‍ സാങ്കേതിക മേഖലയിൽ പുതിയ പദ്ധതികൾക്ക് ഇവർ തുടക്കമിട്ടു. 

1993ൽ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സ്റ്റാന്റേഡ്സ് ആന്റ് ടെക്നോളജിയുടെ മേധാവിയായി ആരതി പ്രഭാകർ ചുമതലയേറ്റു. എൻഐഎസ്ടിയിൽ നിന്ന് ആരതി സിലിക്കൺവാലിയിൽ എത്ത. അവിടെ റെയ്ച്ചെമിന്റെ സിനിയർ വൈസ് പ്രസിഡന്റ്, ചീഫ് ടെക്നോളജി ഓഫിസർ, ഇന്റർവല്‍ റിസർച്ച് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. പരിശ്രമങ്ങളുടെ ഭാഗമായി വീണ്ടും ഡിഎആർപിഎയുടെ മേധാവിയായി.  

2019ൽ നോൺപ്രോഫിറ്റ് ഓർഗനൈസേഷനും തുടങ്ങി. ഗ്രീൻ ടെക്നോളജിയിലും പുതിയ പരീക്ഷണവും നടത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ രാജിവച്ച എറിക് ലാൻഡറിനു പകരക്കാരിയായാണ് ആരതി എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com