മെട്രോയിൽ കുഞ്ഞുമായി നിലത്തിരുന്ന് യുവതി; വേദനാജനകമെന്ന് സോഷ്യൽ മീഡിയ

kid-lap
SHARE

മെട്രോയിൽ നിലത്തിരുന്നു യാത്ര ചെയ്യുന്ന അമ്മയുടെയും കുഞ്ഞിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ കൈക്കുഞ്ഞുമായി നിലത്തിരിക്കുകയാണ് യുവതി. സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന മറ്റുള്ളവരെയും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ആരും തന്നെ ഇവർക്ക് സീറ്റ് നൽകാൻ തയ്യാറാകുന്നില്ല. 

കൈക്കുഞ്ഞുമായി നിന്ന് യാത്ര ചെയ്യാൻ പ്രയാസമാണ്. സീറ്റില്ലാത്തതിനാൽ ഇവർ നിലത്തിരിക്കുകയാണ്. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും മാനുഷിക പരിഗണന നൽകാന്‍ പോലും മറ്റുയാത്രക്കാർ തയാറായില്ല. 

സ്ത്രീകളടക്കം നിരവധി പേർ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നുണ്ട്. എന്നാൽ ആരുംതന്നെ ഈ അമ്മയ്ക്കു സീറ്റ് നൽകാൻ തയ്യാറാകുന്നില്ല എന്നതാണ് ഖേദകരമായ കാഴ്ച. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഹൃദയഭേദകമാണ് ഈ കാഴ്ച എന്ന കുറിപ്പോടെയാണ് പലരും വിഡിയോ പങ്കുവച്ചത്. മനുഷ്യരിത്ര കരുണയില്ലാത്തവരായി മാറിയിരിക്കുന്നു എന്നാണ് പലരും വിഡിയോക്ക് കമന്റ് ചെയ്തത്. 

എന്നാൽ ഈ വിഡിയോ പഴയതാണെന്ന് മറ്റുചിലരും കമന്റ് ചെയ്തു. ‘ഈ വിഡിയോയെ കുറിച്ചുള്ള ചർച്ച നേരത്തെ  തീർന്നതാണ്. സീറ്റിലിരുന്ന് യാത്രചെയ്തിരുന്ന നിരവധിപേർ ഇവർക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും ഇവർ നിരസിക്കുകയായിരുന്നു. കുഞ്ഞിനെ മടിയിലിരുത്താൻ നിലത്തിരിക്കുന്നതാണ് സൗകര്യമെന്ന് യുവതി പറഞ്ഞിരുന്നു. ’– എന്നും ചിലർ കമന്റ് ചെയ്തു. 

English Summary: Woman with baby sits on the floor in metro while passengers occupy seats. Internet reacts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA