വിവാഹവസ്ത്രം ഫേസ്ബുക്കിലൂടെ ആവശ്യക്കാർക്കു നൽകി യുവതി; സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡിനു തുടക്കം

wedding-dress
SHARE

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനമായിരിക്കും പലപ്പോഴും വിവാഹ ദിനം. പലരീതിയിൽ വ്യത്യസ്തമാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. വസ്ത്രത്തിനും ആഭരണത്തിനുമായി വലിയ തുകതന്നെ പലരും ചിലവഴിക്കാറുണ്ട്. എന്നാൽ ഇവയൊന്നും വീണ്ടും ഉപയോഗിക്കാറില്ല എന്നതാണ് ഒരു വസ്തുത. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ വിവാഹവസ്ത്രം മറ്റുള്ളവർക്കു നൽകാൻ ഒരു യുവതി തീരുമാനിച്ചു. ഇത് ഒരു പ്രസ്ഥാനത്തിനു തന്നെ തുടക്കമിടുകയായിരുന്നു. 

യുഎസിലാണ് സംഭവം. ഗ്വെൻഡോളിൻ സ്റ്റൾജിസ് എന്ന സ്ത്രീ തന്റെ വിവാഹ വസ്ത്രം ആവശ്യക്കാർക്കു നൽകാം എന്ന രീതിയിൽ മെയ് 20ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. 3000 ഡോളർ വിലയുള്ള വസ്ത്രമാണ് ആവശ്യക്കാർക്ക് നൽകാൻ ഇവർ തീരുമാനിച്ചത്. ഈ വസ്ത്രം തനിക്കു വളരെ ഇണങ്ങിയിരുന്നതായും ഭംഗിയുള്ള വസ്ത്രമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. ആവശ്യക്കാർക്ക് ബന്ധപ്പെടാമെന്നും അവർ വ്യക്തമാക്കി. 

വിവാഹദിനത്തിൽ ഉപയോഗിച്ച ശേഷം ഈ വസ്ത്രം ഡ്രൈക്ലീൻ ചെയ്തു മൂന്നുമാസത്തിനകം മറ്റ് ആവശ്യക്കാര്‍ക്കു നൽകാമെന്നും യുവതി പറയുന്നുണ്ട്.  അത്തരത്തിൽ വസ്ത്രം കൈമാറി ഉപയോഗിക്കാമെന്നും ഇതിലൂടെ വിവാഹത്തിന്റെ ചിലവ് ചുരുക്കാമെന്നും അവർ പറയുന്നു. സ്റ്റൾജിസിന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. 

‘എത്രമനോഹരമായ കാര്യം’ എന്നാണ് യുവതിയുടെ പ്രവൃത്തിയെ പലരും പ്രകീർത്തിച്ചത്. ‘ഈ വസ്ത്രം പോലെ തന്നെ നിങ്ങളുടെ പ്രവൃത്തിയും തിളക്കമുള്ളതാണ്, എന്റെ സ്വപ്നത്തിലെ വസ്ത്രമാണിത്.’– എന്ന് പലരും കമന്റ് ചെയ്തു. യുവതിയുടെ ഈ പ്രവൃത്തി മറ്റുപലര്‍ക്കും പ്രചോദനമായി. നിലവിൽ ഡ്രീം ഡ്രസസ് എന്ന പേരിൽ ഫേസ് ബുക്കിൽ ഒഫീഷ്യൽ പേജ് തുടങ്ങി ഇതുവഴി മറ്റുപലരും തങ്ങളുടെ വിവാഹവസ്ത്രം ആവശ്യക്കാർക്കു നൽകാൻ തയ്യാറായി മുന്നോട്ടു വന്നു. ഉപയോഗിച്ച ശേഷം വസ്ത്രം ഡ്രൈക്ലീൻ ചെയ്ത് ഉടമസ്ഥനെ ഏൽപ്പിക്കണം. തുടർന്ന് മറ്റ് ആവശ്യക്കാർക്കു നൽകുകയും ചെയ്യും. നിലവിൽ രണ്ടായിരത്തോളം പേർ ഈ സംരംഭത്തിന്റെ ഭാഗമായി.  

English Summary: US woman gives away her wedding dress on Facebook. Starts wholesome trend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS