കുത്തിയൊഴുകുന്ന ഗംഗയിലേക്ക് പാലത്തിൽ നിന്ന് എടുത്തു ചാടി വൃദ്ധ; അമ്പരപ്പിച്ച് വിഡിയോ

old-woman
SHARE

ഹൈന്ദവ വിശ്വാസ പ്രകാരം ഗംഗാ നദിയിലെ സ്നാനം ഏറെ പവിത്രമാണ്. വിദേശത്തു നിന്നു പോലും നിരവധി തീർഥാടകരാണ് ഗംഗ സ്നാനത്തിനായി ഇന്ത്യയിലെത്തുന്നത്. പ്രത്യേകിച്ച് ഹരിദ്വാറിൽ. അക്കൂട്ടത്തിൽ ഗംഗാ സ്നാനത്തിനായി ഹരിദ്വാറിലെത്തിയ 70കാരിയുടെ ഞെട്ടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

യുവാക്കൾ പോലും പലതവണ ആലോചിച്ചു ചെയ്യുന്ന പ്രവൃത്തിയാണ് ഇവർ ചെയതത്. ഹരിദ്വാറിലെ പാലത്തിനു മുകളിൽ നിന്നു കുത്തിയൊഴുകുന്ന ഗംഗയിലേക്ക് ഇവർ എടുത്തു ചാടി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാലത്തിന്റെ കൈവരിയില്‍ നിന്ന് സ്ത്രീ ഗംഗയിലേക്ക് എടുത്തു ചാടുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. 

കാഴ്ചക്കാരന്റെ നെഞ്ചിടിപ്പു കൂട്ടുന്നതാണ് ദൃശ്യം. നദിയുടെ ആഴത്തിലേക്ക് എടുത്തു ചാടിയ സ്ത്രീ നീന്തിക്കയറുന്നതും കാണാം. തീരത്ത് കാഴ്ചക്കാരായി നിരവധിപേർ നിൽക്കുന്നുണ്ട്. അശോക് ബസോയ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘പ്രായമുള്ള സ്ത്രീ ഗംഗാ നദിക്കു കുറുകെയുള്ള ‘ഹർകി പൈദി’ എന്ന പാലത്തിനു മുകളിൽ നിന്നു നദിയിലേക്ക് എടുത്തു ചാടുന്നു. ഇവർക്ക് എഴുപതിനു മുകളിൽ പ്രായം കാണും.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.

ട്വിറ്ററിലെത്തിയതോടെ വിഡിയോ വൈറലായി. അമ്മ എത്ര നിർഭയയാണ്. അവിശ്വസനീയം എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തത്. എന്നാൽ ഇത്തരം അപകടരമായ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കരുതെന്ന രീതിയിലുള്ള കമന്റുകളും എത്തി. ഇത് ജീവൻ വരെ നഷ്ടപ്പെടുത്തിയേക്കാവുന്ന ഒന്നാണ് എന്നാണ് മറ്റുപലരും കമന്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS