ആരോഗ്യകരമായി ജീവിക്കുന്നത് എങ്ങനെ? കൃത്യമായ ഉപദേശങ്ങളുമായി 95കാരി; വൈറലായി വിഡിയോ

lady-old
SHARE

ജീവിതം കാണുകയും വിലപ്പെട്ട പാഠങ്ങൾ പഠിക്കുകയും ചെയ്തവരാണ് പ്രായമുള്ളവർ. ഇവരിൽനിന്നും ലഭിക്കുന്ന ഉപദേശങ്ങളും വളരെ വിലപ്പെട്ടതാണ്. അത്തരത്തിൽ നല്ല ജീവിതം നയിക്കുന്നതിനു വേണ്ട വിലപ്പെട്ട ഉപദേശങ്ങൾ പങ്കുവയ്ക്കുകയാണ് ഈ 95കാരി. 

സീനിയര്‍ ലിവിങ് സ്റ്റോറീസ് (seniorlivingstories) എന്ന പേജിലെത്തിയ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘95കാരിയുടെ നന്നായി ജീവിക്കാനുള്ള ഉപദേശങ്ങൾ’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.  ഒരു സലൂണിലിരുന്നു കൊണ്ടാണ് വിഡിയോയ്ക്കു വേണ്ടി സംസാരിക്കുന്നത്. നിരവധി പേർ ഇതിനോടകം വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ''മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യരുത്.ഞാൻ ഇവയൊന്നും ചെയ്തിട്ടില്ല . കാരണം അത് നിങ്ങളെ ഒരുപാട് കാര്യങ്ങളിൽ നിന്നു സംരക്ഷിക്കും. നിങ്ങൾക്കൊരു പങ്കാളിയുണ്ടെങ്കിൽ അവരോടു സത്യസന്ധത പുലർത്തുക''.– എന്നാണ് ഇവർ പറയുന്നത്.

വളരെ പ്രചോദകമായ കാര്യങ്ങളാണ് ഇവർ പറയുന്നതെന്നാണ് വിഡിയോക്കു താഴെ പലരും കമന്റ് ചെയ്തത്. എങ്ങനെ നന്നായി ജീവിക്കാം എന്ന് സ്വന്തം ജീവിതമാണ് ഇവർ ഉദാഹരണമായി പറയുന്നത്. ഇനിയും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നാണ് പലരും കമന്റ്  ചെയ്തത്. 

English Summary: 95-year-old woman shares advice on how to live a good life. Watch sweet video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS