ADVERTISEMENT

വീട്ടുചെലവിനായി അധികവരുമാനം കിട്ടാൻ യു.കെയിലെ ഒരു യുവതിക്ക് തോന്നിയത് വിചിത്രമായ ഒരാശയമാണ്. മറ്റ് സ്ത്രീകൾക്കായി സ്വന്തം ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുക! ഇതിനായി ഒരു വെബ്സൈറ്റും തുടങ്ങി. 'ഹയര്‍ മൈ ഹാൻഡി ഹസ്ബൻഡ്' എന്നാണ് വെബ്സൈറ്റിന്റെ പേര്.

മൂന്ന് കുട്ടികളുടെ അമ്മയായ ലോറ യങിന്റേതാണ് തികച്ചും വ്യത്യസ്തമായ ആശയം. മറ്റു വീടുകളിൽ ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിച്ച് നൽകി പണമുണ്ടാക്കുന്ന ഒരാളെക്കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം തലയിലുദിച്ചത്. തന്‍റെ ഭര്‍ത്താവും ഇതുപോലുള്ള എന്തു ചെറിയ ജോലിയും ചെയ്യുമെന്നാണ് ലോറ കണ്ടെത്തിയത്. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം നേടാനുള്ള വഴിയായിരുന്നു ലോറ തേടിയത്.

മുൻപ് ഒരു വെയര്‍ഹൗസിൽ ജോലിയുണ്ടായിരുന്ന ലോറയുടെ ഭര്‍ത്താവ് ജെയിംസ് പക്ഷേ ഇപ്പോള്‍ ഒരിടത്തും ജോലിക്ക് പോകുന്നില്ല. എന്നാൽ ബക്കിങ്ഹാംഷയറിലെ ഇവരുടെ  വീട്ടിൽ സ്വന്തമായി കട്ടിലുകള്‍ നിര്‍മിക്കുകയും അടുക്കള ഷെൽഫുകള്‍ ഘടിപ്പിക്കുകയും എല്ലാം ചെയ്തത് ജെയിംസ് തന്നെയായിരുന്നു.ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ഇദ്ദേഹം ഒരു ഡൈനിങ് ടേബിളും ഉണ്ടാക്കി. കൂടാതെ കുറച്ച് പെയിന്റിങ്ങും അലങ്കാരപ്പണികളുമൊക്കെ അറിയാം. മുറികളിൽ കാര്‍പ്പറ്റ് വിരിക്കാനും അറിയാം. വീട്ടിലെയും പറമ്പിലെയും എല്ലാ ജോലികളും നന്നായി ചെയ്യാൻ ജെയിംസിന് അറിയാമെന്നും ലോറ പറയുന്നു. എല്ലാ ജോലികളും അറിയാവുന്ന ഇങ്ങനെയൊരു വ്യക്തിയെ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നത് നല്ല ആശയമായിരിക്കുമെന്ന് തോന്നിയെന്നും അവര്‍ ബ്രിട്ടീഷ് മാധ്യമമായ മിററിനോടു പറഞ്ഞു. പുതിയ ബിസിനസ്സിന് ഫേസ് ബുക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രചാരം കൊടുക്കുന്നുമുണ്ട് യുവതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com