കാണികളെ അദ്ഭുതപ്പെടുത്തുന്ന രീതിയിൽ പല വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ. ചാണക വരളിയുണ്ടാക്കുന്നതിനായി ഭിത്തിയിലേക്ക് ഉന്നം തെറ്റാതെ എറിയുന്ന ഒരു സ്ത്രീയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.
ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയാണ വൈറലാകുന്നത്. ‘ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ഇവളെ തിരയുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വരി തെറ്റാതെ കൃത്യമായാണ് സ്ത്രീ ചാണകം എറിയുന്നത്. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയയായിരുന്നു.
വിഡിയോക്കു താഴെ ഹൃദ്യമായ കമന്റുകളും എത്തി. ‘ഇവരുടെ കഴിവ് കാണാതെ പോകരുത്, ഗംഭീരം എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തത്. കത്തിക്കാനായാണ് ചാണക വരളി കാലങ്ങളായി ഉപയോഗിക്കുന്നത്. കർണാടകയിൽ ഗോരെഹബ്ബ ഉത്സവത്തിന്റെ ഭാഗമായി പരസ്പരം ചാണകം എറിയുന്നവരുണ്ട്. ദീപാവലിയോട് അനുബന്ധിച്ചാണ് ഈ ഉത്സവം നടത്തുന്നത്.