ഞാൻ ആലിയ ഭട്ട് അല്ല, എനിക്ക് എന്റെതായ വ്യക്തിത്വം വേണം: വൈറൽ യുവതി പറയുന്നു

alia-dupe
SHARE

താരങ്ങളോട് രൂപസാദൃശ്യമുള്ള നിരവധി പേരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ ഒന്നായിരുന്നു ആലിയ ഭട്ടിനോട് രൂപസാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോ. ഇൻസ്റ്റഗ്രാം പേജിലെത്തിയ വിഡിയോ നിരവധിപേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

‘ഞാൻ ആലിയ ഭട്ട് അല്ല’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. അസ്സം സ്വദേശിയായ സെലസ്റ്റി ബെയർഗെ എന്ന യുവതിയാണ് വിഡിയോയിലുള്ളത്. ‘നിങ്ങൾ വിചാരിക്കുന്നത് വിഡിയോയിലുള്ളത് ആലിയ ഭട്ട് ആണെന്നാണ്. പക്ഷേ, അടുത്ത് നോക്കൂ.’ എന്നാണ് വിഡിയോയിൽ എഴുതിയിരിക്കുന്നത്. 

തനിക്ക് തന്റെ വ്യക്തിത്വം തിരിച്ചു വേണമെന്നാണ് ടെലിവിഷൻ താരം കൂടിയായ സെലസ്റ്റി ബെയർഗെ പറയുന്നത്. ബോളിവുഡിലേക്ക് അവസരം ലഭിച്ചാൽ ആലിയ ഭട്ടിനോടുള്ള രൂപസാദൃശ്യം തനിക്ക് പ്രശ്നമാകുമോ എന്ന ആശങ്കയും താരം പങ്കുവയ്ക്കുന്നുണ്ട്. രണ്ടു ദിവസം മുൻപാണ് സ്വന്തം വ്യക്തിത്വത്തിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നു പറഞ്ഞു കൊണ്ടുള്ള യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‘ഒരു തവണ കൂടി നോക്കിയപ്പോൾ അത് ആലിയ അല്ലെന്ന് എനിക്കു മനസ്സിലായി’.– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘ശരിക്കും ആലിയ ഭട്ട് തന്നെയാണെന്നാണ് സെലസ്റ്റിയെ കാണുമ്പോൾ തോന്നുന്നത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

English Summary: I want to retain my own identity,' says Alia Bhatt's doppelganger from Assam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS