അധോവായു വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച മോഡലിന്റെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ സമാനരീതിയിലുള്ള മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുകയാണ്. ബ്രസീലിയൻ ഇൻഫ്ലുവൻസറായ യുവതിയാണ് അധോവായു നിയന്ത്രിച്ചതിനെ തുടർന്ന് ആശുപത്രിയിലായത്. വിക്ടോറിയ ഡീ ഫെലിസ് മോറസ് എന്ന 21 കാരിക്കാണ് ആരോഗ്യനില വഷളായത്.
വിക്ടോറിയ തന്നെയാണ് തനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പോർച്ചുഗലിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഗുരുതരമായ വയറുവേദന അനുഭവപ്പെടുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടക്കാൻ കഴിയാതെ വീൽചെയറിലാണ് പരിശോധനയ്ക്കും മറ്റും ആശുപത്രിയിലേക്കു പോയതെന്നും വിക്ടോറിയ അറിയിച്ചു.
കാമുകന്റെ സാന്നിധ്യത്തിൽ ലജ്ജ കാരണം അധോവായു നിയന്ത്രിച്ചിരുന്നതായും ഇതാണ് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചതെന്നും യുവതി വ്യക്തമാക്കി. ‘എയർപോർട്ടിൽ നിൽക്കുമ്പോൾ എനിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു. അധോവായു വളരെ ഗുരുതരമായ പ്രശ്നം തന്നെയാണ്. രാവിലെ 5.30ന് ആശുപത്രിയില്‍ എത്തി. ’– വിക്ടോറിയ പറഞ്ഞു.