ADVERTISEMENT

ശരീരത്തിൽ ഇഷ്ടമുള്ള ഇടത്ത് ടാറ്റൂ ചെയ്യുന്നത് ഇന്ന് മിക്കവരും ചെയ്യുന്ന കാര്യമാണ്. എന്നാൽ 99 ശതമാനം ശരീരവും ടാറ്റൂ ചെയ്യുന്നവർ വിരളമാണ്. അങ്ങനെ തന്റെ ശരീരം മുഴുവൻ പല നിറത്തിലുള്ള ടാറ്റൂ കൊണ്ട് നിറച്ചിരിക്കുകയാണ് 69കാരിയായ ഷാർലറ്റ് ഗുട്ടൻബർഗ്.

ഫ്ലോറിഡ സ്വദേശിയായ ഷാർലറ്റ് 2015ലാണ് ശരീരത്തിന്റെ ഭൂരിഭാഗവും ടാറ്റൂ ചെയ്ത പ്രായമുള്ള വനിത എന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയത്. അന്ന് ശരീരത്തിന്റെ 91 ശതമാനവും ഷാർലറ്റ് ടാറ്റൂ ചെയ്തിരുന്നു. ഇപ്പോൾ ശരീരത്തിന്റെ 99 ശതമാനവും ടാറ്റൂ ചെയ്ത നിലയിലാണ്. 

ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന കാര്യത്തിൽ ഷാർലറ്റിന്റെ പങ്കാളി ചക്ക് ഹെൽമ്കെ പിറകിലല്ല. 2018ൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്ത ലോകത്തിലെ  ഏറ്റവും പ്രായമുള്ള പുരുഷനായി ഹെൽമ്കെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറവുംഷാർലറ്റ് തന്റെ ശരീരത്തിലെ ടാറ്റൂ പരീക്ഷണം നിർത്തിയിട്ടില്ല. ബാക്കി വരുന്ന ഭാഗം കൂടി അവർ ടാറ്റൂ ചെയ്തു. 

ഇപ്പോൾ ശരീരത്തിൽ ഏറ്റവും കൂടുതൽ ഭാഗങ്ങളിൽ ടാറ്റൂ ചെയ്ത വയോധിക മാത്രമല്ല ഷാർലറ്റ്. ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത ജീവിച്ചിരിക്കുന്ന ഏക വനിത എന്ന ബഹുമതി കൂടി ഷാർലറ്റിനെ തേടിയെത്തി. മുഖവും കൈപ്പത്തിയിലെ ചെറിയ ഭാഗവും ഒഴിച്ചാൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്തെന്ന് ഷാർലറ്റ് വെളിപ്പെടുത്തി. അമ്പതാം വയസ്സിലാണ് ആദ്യത്തെ ടാറ്റൂ ചെയ്യുന്നത്. ഈ സമയത്താണ് ചക്കിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും ചേർന്നാണ് ടാറ്റൂ ചെയ്തത്. 

‌ഈ പ്രായത്തിൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്തതിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നതായും ഷാർലറ്റ് പറഞ്ഞു. പക്ഷേ, ഇങ്ങനെ ഒരു റെക്കോർഡ് ഉണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. 

English Summary: Most Tattooed Woman In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com