പുരുഷനോട് തോളോട് തോൾ ചേർന്ന് ജോലി ചെയ്യുന്നവരാണ് പുതിയ കാലത്തെ സ്ത്രീകൾ. പുരുഷന്മാർ ചെയ്യുന്ന എല്ലാ ജോലികളും ആത്മവിശ്വാസത്തോടെ സ്ത്രീകളും ഏറ്റെടുത്തു ചെയ്യാറുണ്ട്. ഇപ്പോൾ ട്രക്ക് ഡ്രൈവറായ ഒരു സ്ത്രീയുെട വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഎഎസ് ഓഫിസറായ അവനിഷ് ശരൺ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു
കാമറയുടെ ഫ്രേമിലേക്ക് ഒരു ട്രക്ക് കയറിവരുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. എന്താണ് സംഭവിക്കുന്നത് ആദ്യം മനസ്സിലാകില്ല. ട്രക്ക് മുന്നോട്ടു നീങ്ങുമ്പോൾ വളരെ അനായാസേന ഒരു സ്ത്രീ ട്രക്ക് ഓടിക്കുന്നതും കാമറയിൽ നോക്കി ചിരിക്കുന്നതും വിഡിയോയിലുണ്ട്. ‘ഒരു ട്രക്ക് പുരുഷനോ സ്ത്രീയോ ആര് ഡ്രൈവ് ചെയ്താലും എന്താണ് വ്യത്യാസം.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോക്കുതാഴെ മനോഹരമായ കമന്റുകളും എത്തി. ‘അവളെ ഓർത്ത് അഭിമാനം തോന്നുന്നു, ഗംഭീരം.’–എന്നായിരുന്നു ഒരാളുടെ കമന്റ്. അവരുടെ ആത്മവിശ്വാസം അഭിനന്ദനാർഹമാണ്. വളരെ പ്രചോദനം നൽകുന്നതാണ് ഈ വിഡിയോ എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ