മെട്രോയിൽ ആൺസുഹൃത്തിനെ പൊതിരെ തല്ലി പെൺകുട്ടി; അമ്പരന്ന് കാഴ്ചക്കാർ; വൈറലായി വിഡിയോ

girl-slaps
SHARE

പങ്കാളികൾ തമ്മില്‍ കലഹങ്ങൾ പതിവാണ്. ചിലർ പരസ്യമായി തന്നെ ഇത്തരം വഴക്കുകളിലേർപ്പെടാറുണ്ട്. അത്തരത്തിൽ ഒരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മെട്രോയില്‍ പരസ്പരം വഴക്കുണ്ടാക്കുന്ന സുഹൃത്തുക്കളെ കൗതുകത്തോടെ നോക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം. 

കാർത്തിക് എന്നു പേരായ ഒരാളുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോയാണ് വൈറലാകുന്നത്. ‘ഡൽഹി മെട്രോയിലെ വിനോദം.’– എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. പ്രമുഖ വസ്ത്ര നിർമാണ കമ്പനിയായ സാറായിൽ നിന്നും വാങ്ങിയ ഷർട്ടിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. 49 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വൈറലാകുന്നത്. 1000 രൂപ വിലയുള്ള വസ്ത്രത്തിന് 150 രൂപ മാത്രമേയുള്ളൂ എന്നു പറഞ്ഞതാണ് യുവതിയെ ചൊടിപ്പിച്ചത്. 

പെൺകുട്ടി ഇയാളെ മുഖത്തും ശരീരത്തിലും അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ആൺസുഹൃത്ത് ഒരു തവണ പെൺകുട്ടിയെ മുഖത്തേക്ക് അടിക്കുന്നുണ്ട്. വിഡിയോയുടെ അവസാനത്തിൽ ഒരു സ്ത്രീയും നിന്നെ പോലെ ഒരു പുരുഷനെ ആഗ്രഹിക്കില്ല എന്നു പെൺകുട്ടി പറയുന്നതും വിഡിയോയിൽ ഉണ്ട്. മെട്രോയിൽ നിന്നും ഇറങ്ങിയ ശേഷം ബാക്കി കാര്യങ്ങൾ നോക്കാം എന്ന് പെൺകുട്ടിയോട് ആൺസുഹൃത്ത് പറയുന്നതും വിഡിയോയിൽ ഉണ്ട്. 

വിഡിയോ നിരവധി പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘ഇതാണ് വന്യമായ പ്രണയം,’– എന്നായിരുന്നു ഒരാളുടെ കമന്റ്. ഹൃദയം തകർന്ന പെൺകുട്ടി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് എല്ലാവരിലും ചിരിപടർത്തും. എന്നായിരുന്നു മറ്റൊരു കമന്റ്. 

English Summary:Girl Slaps Boy Over "Rs 1,000 Zara T-Shirt" In Delhi Metro

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}