ട്രെയിൻ വരുന്നതിനിടെ പാളത്തിലേക്ക് വീണു; സ്വന്തം ജീവൻ രക്ഷിച്ച അപരിചിതനെ തിരഞ്ഞ് യുവതി

woman-accident
SHARE

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ചിലനിമിഷങ്ങളിലൂടെ മനുഷ്യർ കടന്നു പോകാറുണ്ട്. ഈ സമയങ്ങളിൽ രക്ഷകരായി എത്തുന്ന മനുഷ്യരെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് യുകെ സ്വദേശിയായ യുവതി. ട്രെയിൻ വരുന്നതിനു നിമിഷങ്ങൾക്കു മുൻപ് ട്രാക്കിൽ നിന്നും തന്നെ രക്ഷിച്ച അപരിചിതനെ തിരയുകയാണ് അവർ. 

21കാരിയായ ടെഗൻ ബദ്ഹാമാണ് തനിക്കുണ്ടായ അനുഭവം പറയുന്നത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപ് യുവതി ട്രാക്കിലേക്കു വീഴുകയായിരുന്നു. അപരിചിതനായ ഒരാൾ പെട്ടെന്ന് തന്നെ ട്രാക്കിൽ നിന്നും വലിച്ചു കയറ്റുകയായിരുന്നു എന്നും യുവതി പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ജീവൻ രക്ഷിച്ചതെന്നും യുവതി വ്യക്തമാക്കി. 

‘ഞാൻ ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോൾ വ്യക്തമല്ല. അയ്യോ, ഞാൻ ട്രാക്കിലാണെന്ന്  ഉറക്കെ വിളിച്ചു പറഞ്ഞതു മാത്രം എനിക്കോർമയുണ്ട്. ’– ടെഗൺ പറയുന്നു. ഇലക്ട്രിക് ലൈനിൽ നിന്ന് ടെഗന് ഷോക്കേൽക്കുകയും ചെയ്തു. കാലിനും പുറത്തും സാരമായി പരുക്കേറ്റതായി ടെഗൻ പറഞ്ഞു. 

‘എന്റെ ജീവിതം എന്റെ കണ്‍മുന്നിൽ തന്നെ നഷ്ടമാകുകയാണെന്ന് എനിക്കു തോന്നി. നിലത്തിരുന്ന് ഞാൻ കണ്ണടച്ചു. എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാായില്ല. ഒരാൾ എന്നെ രക്ഷപ്പെടുത്തുകയായിരുന്നു. അയാളോട് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും. ചെറിയ പരുക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടതില്‍ സന്തോഷമുണ്ട്.’– യുവതി വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}