യൂബർ ഡ്രൈവറുമായുള്ള രസകരമായ ചാറ്റ് പങ്കുവച്ച് യുവതി; വൈറലായി കുറിപ്പ്

twitter-img
SHARE

യൂബർ ബുക്ക് ചെയ്ത ശേഷം പലപ്പോഴും യഥാർഥ ലൊക്കേഷൻ പറഞ്ഞു കൊടുക്കാൻ ഡ്രൈവറുമായി ചാറ്റിങ്ങ് നടത്താറുണ്ട്. അത്തരത്തിൽ ഒരു രസകരമായ ചാറ്റിങ്ങിന്റെ സ്ക്രീൻ ഷോട്ടാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്. യൂബർ ഡ്രൈവറോട് എവിടെ എത്തി എന്നു ചോദിച്ചു കൊണ്ടാണ് യുവതി സംഭാഷണം തുടങ്ങുന്നത്. 

റിയ കസ്‌ലിവാൾ എന്ന യുവതിയാണ് യൂബർ ഡ്രൈവറുമായുള്ള ചാറ്റ് പങ്കുവച്ചത്. ഡൽഹിയിലെ കനത്ത മഴയെ കുറിച്ചാണ് ഇരുവരുടെയും സംഭാഷണം. യൂബർ ഡ്രൈവറുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് യുവതി തന്നെയാണ് ട്വിറ്ററിലൂെട പങ്കുവച്ചത്. ‘ഇതാണ് ഇന്നലെ ഡൽഹിയിലെ അവസ്ഥ.’– എന്ന കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ട് പങ്കുവച്ചത്. 

ഡ്രൈവറുടെ നിഷ്കളങ്കമായ മറുപടിയിൽ നിന്നും ഡൽഹിയിലെ അവസ്ഥ വ്യക്തമാണ്. എത്താറായോ? എന്ന് യൂബർ ഡ്രൈവറോട് ചോദിക്കുമ്പോൾ വരണം എന്നുണ്ട്. പക്ഷേ, മടുപ്പാണ് എന്നാണ് അദ്ദേഹത്തിന്റെ രസകരമായ മറുപടി. ഡൽഹിയിലെ ഇപ്പോഴത്തെ കാലാവസ്ഥയാണ് ഇത്തരത്തിലുള്ള ഒരു മറപടിക്കു കാരണമെന്നും യുവതി പറയുന്നു. സ്ക്രീൻ ഷോട്ട് വൈറലായതോടെ നിരവധി കമന്റുകളും എത്തി. 

English Summary: Woman's text exchange with Uber driver during Delhi rain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}