ADVERTISEMENT

ഐസ്ക്രീം കഴിക്കുന്നതിനെ ഒരു സ്ത്രീയുടെ ശിരോവസ്ത്രം അൽപം മാറിപ്പോയത് ഇറാനിൽ വലിയ വിവാദങ്ങൾക്കു വഴിതെളിക്കുകയാണ്. ഈ സംഭവത്തോടെ ഇനി മുതൽ പരസ്യങ്ങളിൽ സ്ത്രീകൾ അഭിനയിക്കണ്ടതില്ലെന്നാണ് ഇറാൻ ഭരണകൂടം വ്യക്തമാക്കി. ഇറാന്റെ സംസ്കാരത്തിനു യോജിച്ചതല്ല പരസ്യമെന്നും ഭരണകൂടം വിലയിരുത്തി. 

ഐസ്ക്രീമിന്റെ പരസ്യത്തിലാണ് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചതായി വിമർശനം ഉയർന്നത്. സ്ത്രീകളുടെ മൂല്യങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് പരസ്യമെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. പൊതുയിടത്തിൽ പാലിക്കേണ്ട യാതൊരു മര്യാദയും ഇല്ലാതെയാണ് പരസ്യം എത്തിയത്. അതുകൊണ്ടു തന്നെ ഇനി പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾ അഭിനയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇറാൻ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. 

ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ലെന്നു പറഞ്ഞ് ഇറാൻ ഭരണകൂടം സെർക്കുലർ ഇറക്കി. ഇസ്ലാമിക വിപ്ലവത്തിന്റെ സമയത്ത് ഇറാനിലെ ഉദ്യോഗസ്ഥരായ സ്ത്രീകളോട് ശിരോവസ്ത്രം നിർബന്ധമായും ധരിക്കാൻ അന്നത്തെ ഭരണാധികാരി അയത്തൊള്ള ഖുമൈനി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇറാനിലെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം ധരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷമായി നിർബന്ധപൂർവമുള്ള ശിരോവസ്ത്രധാരണത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനം. 

English Summary: Women can't appear in advertisements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com