ദീർഘനാളുകൾക്കു ശേഷം പ്രിയപ്പെട്ടവരെ കാണുമ്പോൾ ഉണ്ടാകുന്ന പ്രതികരണങ്ങൾ പലപ്പോഴും ഹൃദ്യമായിരിക്കും. അവരുടെ കണ്ടുമുട്ടലുകൾ സ്നേഹനിർഭരമായിരിക്കും. തന്റെ പങ്കാളിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹർപ്രീത് എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ പങ്കുത്തത്
കാമുകനെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് ഓടിയെത്തുന്ന യുവതിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ആലിംഗനം ചെയ്യുന്നതിനു മുന്‍പു തന്നെ ഇരുവരും നിലത്തു വീഴുന്നതും വിഡിയോയിൽ കാണാം. വീണിടത്തു നിന്നും എഴുന്നേറ്റ് പെട്ടെന്നു തന്നെ ഇരുവരും ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം.
യഥാർത്ഥത്തിൽ പ്രണയത്തിലേക്കു വീഴുക എന്നു പറഞ്ഞാൽ ഇതാണ് എന്ന കുറിപ്പോടയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോക്കു താഴെ രസകരമായ കമന്റുകളും എത്തി. ‘അവൾ ആദ്യം വഴുതി വീഴാത്ത ഒരു ഷൂ ആണ് കാമുകന് സമ്മാനമായി നൽകേണ്ടത്.’– എന്നായിരുന്നു ഒരാളുടെ കമന്റ്.
English Summary: Girl runs towards boyfriend to hug him. Then, something embarrassing happened