ഇതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്; ഭർത്താവിന് പാദശുശ്രൂഷ ചെയ്യുന്ന താരത്തിന് വ്യാപക വിമർശനം

Pranitha-Subhash
പ്രണിത സുഭാഷ്. Image Credit∙ Twitter/Pranitha Subhash
SHARE

ഭർത്താവിന്റെ കാൽകീഴിൽ ഇരുന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന തെന്നിന്ത്യൻ താരത്തിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കന്നട നടി പ്രണിത സുഭാഷാണ് ഭർത്താവിന്റെ കാൽക്കീഴിൽ ഇരുന്ന് അദ്ദേഹത്തിന്റെ പാദങ്ങൾ പൂജിക്കുന്നതിന്റെ ചിത്രം പങ്കുവച്ചത്. പ്രണിത പങ്കുവച്ച ചിത്രം സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്ന രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. 

ഭീമന അമാവാസ്യ എന്ന ചടങ്ങിനായി ഭർത്താവ് നിതിൻ രാജുവിന്റെ മുന്നിലിരിക്കുകയാണ് താരം. ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വച്ച് പൂജിക്കുകയാണ് പ്രണിത. ചടങ്ങിന്റെ പേര് കുറിച്ചാണ് പ്രണിത ചിത്രം പങ്കുവച്ചത്.

പ്രണിത പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ ട്വിറ്ററിൽ വൈറലായി. ചിത്രത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങളും എത്തി. ‘ഏത് പെൺകുട്ടിയെ വിവാഹം ചെയ്താലാണ് നിങ്ങൾക്കു വേണ്ടി ഇക്കാര്യം ചെയ്യുക’.– എന്ന കുറിപ്പോടെയാണ് ഒരാൾ ചിത്രം പങ്കുവച്ചത്. ‘ഇക്കാര്യം ആവശ്യപ്പെടാത്ത ഒരു പുരുഷനെ പെൺകുട്ടികൾ വിവാഹം കഴിക്കണം.’– എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് മറ്റൊരാണ് കുറിച്ചത്. ‘നിങ്ങളിൽ നിന്നും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കാത്ത ഒരാളെ വിവാഹം കഴിക്കണം. ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്നവരെ വിവാഹം ചെയ്യുന്നതിലും നല്ലത് ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് നിൽക്കുകയാണ്.’– എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

English Summary: 'Never Ever': Image of Actress Sitting At Her Husband’s Feet Sparks Debate on Twitter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}