20 വർഷത്തിനു ശേഷം സഹോദരനെ കണ്ട് സഹോദരി; ഹൃദ്യം ഈ വിഡിയോ

Grandma
Image Credit∙ Screen grab from Video
SHARE

ദീർഘനാളുകൾക്കു ശേഷം പ്രിയപ്പെട്ടവരെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 20 വർഷത്തിനു ശേഷം സഹോദരങ്ങൾ തമ്മില്‍ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ ഹൃദ്യമായ നിമിഷങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളി‍ല്‍ വൈറലാകുന്നത്. ‘എന്റെ  മുത്തശ്ശി 20 വർഷത്തിനു ശേഷം അവരുടെ ഇളയ സഹോദരനെ കണ്ടുമുട്ടി.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. 

‘സിക്ക്ഹെക്സ്പോ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. നിരവധി കമന്റുകളും എത്തി. സിക്കുകാരുടെ പരമ്പരാഗത വേഷത്തിൽ എത്തിയ പുരുഷന്‍ തന്റെ മൂത്ത സോഹദരിയെ കാണുന്നതിനായി കാത്തു നിൽക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രായമായ സഹോദരി കാറിൽ വന്നിറങ്ങുന്നതും പിന്നീട് ഇരുവരും പരസ്പരം സ്നേഹം പങ്കുവയ്ക്കുന്നതും വിഡിയോയിൽ ഉണ്ട്. 

ഒരു ദിവസം മുൻപ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഹൃദയസ്പർശിയായ വിഡിയോ എന്നാണ് പലരും കമന്റ് ചെയ്തത്. ‘സഹോദരിയുടെ ശിരോവസ്ത്രം ശരിയാക്കുന്ന സഹോദരൻ. എത്ര മനോഹരമായ നിമിഷം.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ഇന്റർനെറ്റിൽ കണ്ട ഏറ്റവും മനോഹരമായ വിഡിയോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. 

English Summary: Woman's reunion with younger brother after 20 years leaves netizens teary-eyed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA