തേച്ച കാമുകനെക്കുറിച്ച് പരസ്യം നല്‍കി യുവതി, ഈ പരസ്യത്തിന് പണം വേണ്ടെന്ന് പത്രം

news-paer-ad
Photo: facebook/Mackay and Whitsunday Life
SHARE

ചതിക്കുന്നവരോട് പ്രതികാരം ചെയ്യാന്‍ പലവഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയിലെ ഒരു യുവതി പ്രതികാരം ചെയ്യാന്‍ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. കാമുകന്റെ ചതിയെകുറിച്ച് പത്രത്തില്‍ മുഴുനീള പരസ്യം നല്‍കിയായിരുന്നു യുവതിയുടെ പ്രതികാരം.

ഓഗസ്റ്റ് 12ന് ഇറങ്ങിയ മക്കെ ആന്റ് വിറ്റ്‌സണ്ടേ ലൈഫ് എന്ന ഓസ്‌ട്രേലിയന്‍ പത്രത്തിലാണ് ജെന്നി എന്ന യുവതി പരസ്യം നല്‍കിയത്. 'പ്രിയപ്പെട്ട സ്റ്റീവ്, നീ അവളോടൊപ്പം സുഖമായിരിക്കുന്നു എന്ന് കരുതുന്നു. നീ എന്നോട് ചെയ്ത വഞ്ചന ഇനി ഈ നാട് മുഴുവന്‍ അറിയട്ടെ' എന്നായിരുന്നു പരസ്യം. ജെന്നിയുടെ പ്രതികാരം ഇവിടെ തീര്‍ന്നില്ല. ഈ പരസ്യത്തിനുളള പണം കാമുകന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് അടച്ചിരിക്കുന്നതെന്നും അതില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. 

വളരെ വ്യത്യസ്തമായ ഒരു മുഴുനീള പരസ്യത്തോടെ പുറത്തിറങ്ങിയ പത്രം കണ്ട് ജെന്നിയും സ്റ്റീവും ആരാണെന്നറിയാന്‍ വായനക്കാര്‍ക്ക് ആകാംക്ഷയായി. നിരവധി പേരാണ് പത്രത്തിന്റെ ഓഫിസിലേയ്ക്ക് വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചത്. പരസ്യത്തെ കുറിച്ചും പ്രത്യേകിച്ചും ജെന്നിയെ കുറിച്ചുമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. തുടര്‍ന്ന് പത്രത്തിന്റെ ഫെയ്‌സ്ബുക്കില്‍ അവര്‍ മറുപടിയെന്നോണം ഒരു പോസ്റ്റിട്ടു. 

പരസ്യവും ചേര്‍ത്തായിരുന്നു പോസ്റ്റ്. 'ഞങ്ങള്‍ക്കറിയില്ല ആരാണ് സ്റ്റീവെന്ന്, പക്ഷേ അവന്‍ ചെയ്തത് വളരെ മോശമായിപോയി' എന്നായിരുന്നു പത്രത്തിന്റെ വിശദീകരണം. കൂടാതെ ജെന്നിയാരാണെന്ന് വെളിപ്പെടുത്തില്ലെന്നും ദിനപത്രം പോസ്റ്റില്‍ പറയുന്നു. അതേസമയം, സ്‌പെഷലായ ഈ പരസ്യത്തിന് പണം കൈപറ്റിയിട്ടില്ലെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്. 

പ്രണയത്തില്‍ കാമുകന്റെ മനസ് കീഴടക്കാനായില്ലെങ്കിലും ഈ പരസ്യത്തോടെ ലോകത്തുളള നിരവധി പേരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ജെന്നി. ജെന്നിയുടെ പ്രതികാരം വളരെ മധുരതരമാണെന്നാണ് ദിനപത്രത്തിന്റെ എഫ്.ബി പോസ്റ്റിനടിയില്‍ വന്ന ഒരു കമന്റ്. നിങ്ങളുടെ മാന്ത്രികത പ്രവര്‍ത്തിപ്പിച്ച് അവളെ കണ്ടെത്തൂവെന്നും, അവള്‍ക്കായി ഒരു ബിയര്‍ വാങ്ങി നല്‍കൂ എന്നുമാണ് മറ്റൊരു കമന്റ്. ജെന്നി ഒരു അദ്ഭുതമാണെന്നും ജെന്നി സന്തോഷത്തോടെയും സുഖമായും ഇരിക്കൂ എന്നും കമന്റുകളുണ്ട്.

English Summary: "Whole Town Will Know...": Woman's Ad Revenge On "Filthy Cheater" Partner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA