അച്ഛന്‍ മരിച്ചു വർഷങ്ങൾക്കു ശേഷം ആ കുറിപ്പ് കണ്ടെത്തി മകൾ; ഹൃദ്യമെന്ന് സോഷ്യൽമീഡിയ

woman-new
എമിയുടെ പിതാവിന്റെ കുറിപ്പ് (ഇടത്), എമിയും പിതാവും (വലത്). ചിത്രം∙ ട്വിറ്റർ
SHARE

മാതാപിതാക്കളെ നഷ്ടമാകുന്നതാണ് മക്കളെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ അനുഭവം. അച്ഛനമ്മമാർക്കു പകരമാകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയില്ലെന്ന് അവരെ നഷ്ടമാകുമ്പോളാണ് ബോധ്യമാകുന്നത്. എന്നാൽ അവരുടെ മരണശേഷം അവരുമായി ബന്ധപ്പെട്ട അമൂല്യമായ എന്തെങ്കിലും കണ്ടെത്തുന്നത് വിവരണാതീതമായിരിക്കും. ഇപ്പോൾ അത്തരത്തിലുള്ള ഒരു പോസ്റ്റാണ് സോഷ്യൽമീഡിയയുടെ മനം കവരുന്നത്. പിതാവിന്റെ മരണം കഴിഞ്ഞ് 9 വർഷത്തിനു ശേഷം അദ്ദേഹത്തിന്റെതായ ഒരു കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ് മകൾ

യുഎസിലെ പ്രൊഫസറായ എമി ക്ലൂക്കിയാണ് കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചത്. പിതാവിന്റെ തേനീച്ച വളർത്തൽ ഉപകരണങ്ങളിൽ മാറ്റുന്നതിനിടെയായിരുന്നു തനിക്ക് ഈ മനോഹരമായ കുറിപ്പ് ലഭിച്ചതെന്നും എമി പറയുന്നു. 2012 ജൂലൈ 27ലെ കുറിപ്പാണ് ഇത്. കുട്ടികളുടെ തേനീച്ച വളർത്തലിനുള്ള താത്പര്യം വളർത്താനായി ഒരു ചെറിയ ശ്രമം എന്നതാണ് കുറിപ്പിലെ ഉള്ളടക്കം. 

‘തേനീച്ച വളർത്തലിൽ താത്പര്യമുള്ള എന്റെ ഏതെങ്കിലും മക്കൾ ഈ കുറിപ്പ് കണ്ടെത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തേനീച്ചവളർത്തൽ വളരെ എളുപ്പമാണ്. എല്ലാകാര്യങ്ങളും നിങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാകും. തേനീച്ചയിൽ നിന്നും തേൻ ലഭിക്കുന്നതു മാത്രമല്ല, അത് ഒരു മികച്ച ആദായമാർഗം കൂടിയാണ്. പേടിച്ചു മാറിനിൽക്കേണ്ടതില്ല. ധൈര്യമുണ്ടായാൽ മാത്രം മതി. ഭാഗ്യം തുണയ്്ക്കട്ടെ. സ്നേഹത്തോടെ അച്ഛന്‍.’– എന്നാണ് കുറിപ്പിൽ പറയുന്നത്. 

‘അച്ഛന്റെ തേനീച്ച വളർത്തൽ ഉപകരണങ്ങളിൽ നിന്ന് ലഭിച്ചതാണ് ഈ കുറിപ്പ്. അദ്ദേഹം മരിച്ച് 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു.’– എന്ന കുറിപ്പോടെയാണ് കുറിപ്പ് പങ്കുവച്ചത്. നിരവധി കമന്റുകളും എത്തി. അച്ഛനൊപ്പം ബൈക്കിൽ ഇരിക്കുന്ന ഒരു ചിത്രവും എമി പങ്കുവച്ചു.  

English Summary: Woman Shares Father's Heartwarming Note, Internet In Tears

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}