ഇത്തരത്തിൽ ഒരു കാഴ്ച ഇതുവരെ കണ്ടിട്ടില്ല; വലിയ ദുഃഖം തോന്നി: ആഞ്ജലിന ജോളി

angelina-julie
ആഞ്ജലിന ജോളി പാക്കിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. Image Credit∙ Sumera/Twitter
SHARE

പ്രളയ ദുരിതം നേരിടുന്ന പാക്കിസ്ഥാൻ പ്രദേശങ്ങൾ സന്ദർശിച്ച് പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലിന ജോളി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമൂഹം വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നതെന്ന് താരം പറഞ്ഞു. ലോകരാജ്യങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടൽ വേണമെന്നും ആഞ്ജലിന ആവശ്യപ്പെട്ടു. 

ശക്തമായ മഴയിൽ 1600പേർ മരിച്ചു. ഇതിൽ 560 കുട്ടികളും ഉൾപ്പെടുന്നു. ജൂൺ മുതൽ ശക്തമായ മഴയാണ് പാക്കിസ്ഥാനിൽ ലഭിക്കുന്നത്. പോഷകാഹാര കുറവു മൂലം കുട്ടികള്‍ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും താരം പറയുന്നു. 

ഇസ്‌ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞത് ഇങ്ങനെയാണ്. ‘പാക്കിസ്ഥാന്‍ ജനത വലിയ പ്രതിസന്ധി നേരിടുകയാണ്. ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. ഇത്തരത്തിൽ ഒരു കാഴ്ച മുൻപ് ഞാൻ കണ്ടിട്ടില്ല. എനിക്ക് വലിയ ദുഃഖം തോന്നുന്നു. ലോകരാജ്യങ്ങളുടെ ശക്തമായ ഇടപെടലുണ്ടാകുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവർ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവിടെ എത്തും.’

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് പാക്കിസ്ഥാനിൽ മഴ ശക്തമായത്. ഇപ്പോൾ താഴ്ന്ന പ്രദേശങ്ങളെയാണ് പ്രളയം ബാധിച്ചത്. ഭാവിയിൽ പാക്കിസ്ഥാനിലെ ഉയർന്ന പ്രദേശങ്ങളും പ്രളയക്കെടുതി നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. 

English Summary:  'I have never seen anything like this' says Angelina Jolie on Pakistan Floods

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA